
ദോഹ: ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്കായി ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം സംഘടിപ്പിക്കുന്ന കോണ്‍സുലാര്‍ ക്യാമ്പ് വെള്ളിയാഴ്ച സക്രീത്തിലെ ഗൾഫാർ ഓഫീസിൽ നടക്കും. രാവിലെ ഒമ്പത് മുതൽ 11 മണിവരെയാണ് ക്യാമ്പ്. പ്രവാസികൾക്ക് പാസ്പോർട്ട്, അറ്റസ്റ്റേഷൻ, പിസിസി തുടങ്ങിയ സേവനങ്ങൾക്കായി ക്യാമ്പ് ഉപയോഗപ്പെടുത്താവുന്നതാണ്.
അപേക്ഷകൾക്കൊപ്പം രേഖകളുടെ പകർപ്പുകളും കൊണ്ടുവരണം. ഓൺലൈൻ അപേക്ഷാ സമർപ്പണം രാവിലെ എട്ടു മുതൽ ലഭ്യമാണ്. തൊഴിൽ സംബന്ധമായ വിഷയങ്ങളും ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്. ഐ.സി.ബി.എഫ് ഇൻഷുറൻസ് പുതുക്കാനും ക്യാമ്പിൽ സൗകര്യമുണ്ടാവും. പുതുക്കിയ പാസ്പോർട്ടുകൾ ആഗസ്റ്റ് എട്ടിന് ഇതേ സ്ഥലത്തുതന്നെ വിതരണം ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam