
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ഖഫ്ജിയിലുണ്ടായ വാഹാപകടത്തിൽ മലയാളി നഴ്‌സ് മരിച്ചു. ദമ്മാമിൽ നിന്ന് മുന്നൂറ് കിലോമീറ്ററകലെ ഖഫ്ജിയിൽ കാറുകൾ കൂട്ടിയിടിച്ചാണ് കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാരൻ ജോജോയുടെ ഭാര്യയുമായ മേരി ഷിനോ (34) മരിച്ചത്.
സഫാനിയ എന്ന സ്ഥലത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള കമ്യൂണിറ്റി ഹെൽത്ത് ക്ലിനിക്കിൽ നാല് വർഷമായി സ്റ്റാഫ് നഴ്‌സായിരുന്നു. നാലു മാസമായി നാരിയ എന്ന സ്ഥലത്തെ ക്ലിനിക്കിൽ താൽക്കാലികമായി ജോലി ചെയ്തുവരികയായിരുന്നു. ഇവിടുത്തെ നഴ്‌സ് അവധിയിൽ നാട്ടിലായത് കൊണ്ടാണ് താൽക്കാലിക സ്ഥലം മാറ്റമുണ്ടായത്. മേരി സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തൽക്ഷണം മരണം സംഭവിച്ചു. ഷിനോയുടെ സഹോദരൻ ബിനോയ് കുരുവിള ദമാമിലെ നാപ്‌കോ കമ്പനി ജീവനക്കാരനാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam