മലയാളി നഴ്സ് യുകെയിൽ മരിച്ചു, മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിച്ച് കുടുംബം

Published : Sep 25, 2025, 05:26 PM IST
ബ്ലെസി സാംസൺ

Synopsis

മലയാളി നഴ്സ് യുകെയിൽ മരിച്ചു. തിരുവല്ല സ്വദേശിനിയാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിച്ച് കുടുംബം. 2023 മാർച്ചിലാണ് ലെസ്റ്ററിൽ കെയറർ വിസയിൽ എത്തിയത്.

ലെസ്റ്റര്‍: യുകെയില്‍ അനീമിയ രോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന മലയാളി നഴ്സ് മരിച്ചു. ലെസ്റ്ററിലെ സ്വകാര്യ കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന തിരുവല്ല സ്വദേശിനി ബ്ലെസി സാംസൺ (48) ആണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിൽ കുടുംബമായി താമസിച്ചിരുന്ന ബ്ലെസി നാട്ടിൽ നഴ്സായിരുന്നു.

ബ്ലെസി മുമ്പ് നാട്ടില്‍ നഴ്സായി ജോലി ചെയ്തിരുന്നു. 2023 മാർച്ചിലാണ് ലെസ്റ്ററിൽ കെയറർ വിസയിൽ എത്തിയത്. ഏകദേശം അഞ്ച് മാസമാണ് സ്ഥിരമായി ജോലിക്ക് പോകാൻ കഴിഞ്ഞത്. പിന്നീട് അനീമിയ രോഗത്തെ തുടർന്നുള്ള ചികിത്സകളിലായിരുന്നു. ഇൻഡോർ മലയാളിയായ സാംസൺ ജോൺ ആണ് ഭർത്താവ്. അനന്യ (17), ജൊവാന (12) എന്നിവരാണ് മക്കൾ.

മൃതദേഹം നാട്ടിലെത്തിച്ച് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ അവസരം ഒരുക്കണമെന്നാണ് ബ്ലെസിയുടെ ഭര്‍ത്താവിന്‍റെയും മക്കളുടെയും ആഗ്രഹം. ഇതിനായി യുകെയിലെ മലയാളി സമൂഹത്തിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ബ്ലെസിയുടെ കുടുംബം. ബ്ലെസിയുടെ കുടുംബത്തെ സഹായിക്കുന്നതിനും മൃതദേഹം നാട്ടില്‍ എത്തിക്കാനും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം തുടങ്ങിയിട്ടുണ്ട്. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം വേഗം നാട്ടിലെത്തിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി