
കുവൈത്ത് സിറ്റി: സിവിൽ ഏവിയേഷൻ രംഗത്തെ നേട്ടങ്ങൾക്ക് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) കുവൈത്തിനെ ആദരിച്ചു. ഫലപ്രദമായ സിവിൽ ഏവിയേഷൻ സുരക്ഷാ മേൽനോട്ട സംവിധാനം സ്ഥാപിക്കുകയും ഐസിഎഒ-യുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തതിനാണ് കുവൈത്തിന് അംഗീകാരം ലഭിച്ചത്. കാനഡയിലെ മോൺട്രിയലിൽ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 3 വരെ നടക്കുന്ന ICAO-യുടെ 42-ാമത് പൊതുസഭയിലാണ് ഈ അംഗീകാരം ലഭിച്ചത്. 193 രാജ്യങ്ങളും 69 അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്‍റെ ശൈഖ് എഞ്ചിനീയർ ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് കുവൈത്തിനെ പ്രതിനിധീകരിക്കുന്നത്. ഈ നേട്ടത്തിൽ അമീർ ശൈഖ് മിഷാൽ അൽ അഹ്മദ്, കിരീടാവകാശി ശൈഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ-അബ്ദുല്ല അൽ-സബാഹ്, കുവൈത്ത് സർക്കാരിനും ജനങ്ങൾക്കും, സിവിൽ ഏവിയേഷൻ ജീവനക്കാർക്കും ശൈഖ് ഹമൂദ് അൽ സബാഹ് അഭിനന്ദനങ്ങൾ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ