ഒരു വർഷം മുമ്പ് യുകെയിലെത്തി, ഭാര്യയെത്തിയത് മൂന്നാഴ്ച മുമ്പ്; മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി

Published : Nov 19, 2024, 05:15 PM IST
ഒരു വർഷം മുമ്പ് യുകെയിലെത്തി, ഭാര്യയെത്തിയത് മൂന്നാഴ്ച മുമ്പ്; മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

വൈശാഖ് ഒരു വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്.

ബ്രാഡ്ഫോര്‍ഡ്: യുകെയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രാഡ്ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന വൈശാഖ് രമേശിനെ (35) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഒരു വര്‍ഷം മുമ്പാണ് വൈശാഖ് യുകെയിലെത്തിയത്. മൂന്നാഴ്ച മുമ്പാണ് നാട്ടിലായിരുന്ന ഭാര്യ ശരണ്യ യുകെയിലെത്തിയത്. കർണാടകയിലെ ഷിമോഗയിലാണ് വൈശാഖ് നഴ്സിങ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് ബെംഗളൂരു, മുംബൈ, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് യുകെയിൽ എത്തിയത്. നല്ലൊരു ഗായകൻ കൂടിയായ വൈശാഖ് യുകെയിൽ നിരവധി വേദികളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.   

Read Also - കുടുംബത്തോടൊപ്പം ഉംറ തീർഥാടനത്തിന് പുറപ്പെട്ട മംഗലാപുരം സ്വദേശി മദീനയിൽ നിര്യാതനായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ – പുത്തൻ ഗെയിമിങ് അനുഭവം! അടുത്ത വിജയി നിങ്ങളാകുമോ?
സൗദിയിലെ പ്രവാസി സമൂഹത്തെ നടുക്കിയ ദമ്പതികളുടെ കൊലപാതകം; മൃതദേഹം ഇന്ന് നാട്ടിലേക്ക്