
മസ്‌കറ്റ്: യുഎഇയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി ഒമാനിൽ മരിച്ചു. മലപ്പുറം കോട്ടക്കല്‍, പുത്തൂര്‍ സ്വദേശി വലിയപറമ്പ് കുന്നക്കാട് അബ്ദുല്‍ സലാം (53) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഷാര്‍ജയിലെ ഗസയില്‍ ഗ്യാസ് ഏജന്‍സി നടത്തിവരികയായിരുന്നു അബ്ദുല്‍ സലാം. നാട്ടിലേക്കുള്ള യാത്രക്കിടെയാണ് അന്ത്യം.
പിതാവ്: കുന്നക്കാടന്‍ മൊയ്തീന്‍. മാതാവ്: ആച്ചുമ്മ, ഭാര്യ: ഖയറുനീസ, മകന്‍: ഇര്‍ഷാദ്. മകള്‍: ഇഷാന, സഹോദരങ്ങള്‍: ബാവ, ജാഫര്‍. മസ്‌കറ്റിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam