
റിയാദ്: സൗദിയിലെ ആദ്യകാല മലയാളി ഫോട്ടോഗ്രാഫർ ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. കരുനാഗപ്പള്ളി, ഓച്ചിറ, പനക്കൽ വലിയ കുളങ്ങര സ്വദേശി ഷാജി പുരുഷോത്തമൻ (55) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഉറക്കത്തിനിടയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
സുഹൃത്തുക്കൾ തൊട്ടടുത്തുള്ള സ്വകാര ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി ദമ്മാം കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 15 വർഷമായി പ്രവാസിയായിരുന്ന ഷാജി അൽഖോബാറിലെ അൽ ഖയാം സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായിരുന്നു. ഭാര്യ: സന്ധ്യ. മക്കൾ: മിഥുൻ, മാനസി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലയക്കുമെന്ന് നിയമ നടപടികൾ പൂർത്തിയാക്കാൻ കുടുംബം ഏൽപിച്ച സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam