യുകെയില്‍ മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Published : Mar 24, 2023, 06:23 PM IST
യുകെയില്‍ മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

പതിവ് കുര്‍ബാനയ്ക്ക് വൈദികന്‍ എത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഫാ. ഷാജി പുന്നാട്ടിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലണ്ടന്‍: യുകെയില്‍ മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ലിവര്‍പൂളിന് സമീപം റെക്സ് ഹാം രൂപതയില്‍ ജോലി ചെയ്‍തിരുന്ന വയനാട് സ്വദേശി ഫാ. ഷാജി പുന്നാട്ടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതം മൂലം മരണം സംഭവിച്ചതാണെന്നാണ് നിഗമനം. പതിവ് കുര്‍ബാനയ്ക്ക് വൈദികന്‍ എത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഫാ. ഷാജി പുന്നാട്ടിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Read also: യുകെ ടൂറിനിടെ അന്യൂറിസം ബാധിച്ച ഗായിക ബോംബെ ജയശ്രീക്ക് അടിയന്തര ശസ്ത്രക്രിയ

ലണ്ടനില്‍ മലയാളി മര്‍ദനമേറ്റ് കൊല്ലപ്പെട്ടു; മൂന്ന് യുവാക്കള്‍ കസ്റ്റഡിയില്‍
ലണ്ടനില്‍ തദ്ദേശീയരായ യുവാക്കളുടെ മര്‍ദനമേറ്റ് മലയാളി മരിച്ചു. സൗത്താളില്‍ താമസിക്കുന്ന തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി ജെറാള്‍ഡ് നെറ്റോ (62) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സൗത്താളിന് സമീപം ഹാന്‍വെല്ലിലുണ്ടായ അക്രമത്തില്‍ ജെറാള്‍ഡ് നെറ്റോയ്ക്ക് മര്‍ദനമേറ്റത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു.

സാരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ജെറാള്‍ഡ് നെറ്റോയെ പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയില്‍ തുടരുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.

ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമായിരിക്കാം ജെറാള്‍ഡ് നെറ്റോയ്ക്ക് മര്‍ദനമേറ്റതെന്നാണ് കരുതുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് പൊലീസ് സംഘം അദ്ദേഹത്തെ അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ രണ്ട് പേര്‍ 16 വയസുകാരും ഒരാള്‍ 20 വയസുകാരനുമാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ അന്വേഷണത്തെ സഹായിക്കണമെന്നും വിവരങ്ങള്‍ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം