സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് അടുത്ത മാസം മുതല്‍ വിഎഫ്എസ് വഴി മാത്രം

Published : Mar 24, 2023, 06:00 PM IST
സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് അടുത്ത മാസം മുതല്‍ വിഎഫ്എസ് വഴി മാത്രം

Synopsis

വിസ സ്റ്റാമ്പിങില്‍ വരുന്ന മാറ്റം സംബന്ധിച്ച് കോണ്‍സുലേറ്റ് ട്രാവല്‍ ഏജന്റുമാരെ അറിയിച്ചിട്ടുണ്ട്. 

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിസാ സ്റ്റാമ്പിങ് ഇനി വിസ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി മാത്രമായിരിക്കും. തൊഴില്‍ വിസകള്‍ ഒഴികെ ടൂറിസ്റ്റ് വിസകള്‍, റസിഡന്‍സ് വിസകള്‍, പേഴ്‍സണല്‍ വിസിറ്റ് വിസകള്‍, സ്റ്റുഡന്റ് വിസകള്‍ തുടങ്ങിയവയ്ക്കാണ് ഇത് ബാധകമാവുന്നത്. ഏപ്രില്‍ നാല് മുതല്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരും.

വിസ സ്റ്റാമ്പിങില്‍ വരുന്ന മാറ്റം സംബന്ധിച്ച് കോണ്‍സുലേറ്റ് ട്രാവല്‍ ഏജന്റുമാരെ അറിയിച്ചിട്ടുണ്ട്. നിലവില്‍ ട്രാവല്‍ ഏജന്റുമാരുടെ കൈവശമുള്ള പാസ്‍പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വേണ്ടി ഏപ്രില്‍ 19ന് മുമ്പ് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിസ സ്റ്റാമ്പിങ് വിഎഫ്എസ് വഴിയാണ് നടക്കുന്നത്. സൗദി അറേബ്യയും ഈ രീതിയിലേക്ക് മാറുകയാണ്. 

Read also:  റമദാനില്‍ മക്കയിലും മദീനയിലും ദശലക്ഷക്കണക്കിന് വിശ്വാസികളെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും സജ്ജം

ഇക്കൊല്ലം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളടക്കമുള്ള ആഭ്യന്തര തീർഥാടകർ റമദാൻ പത്തിന് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് സൗദി ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യമായി ഹജ്ജ്  നിർവഹിക്കുന്ന തീർഥാടകർക്കുള്ള അപേക്ഷ സമർപ്പണമാണ് റമദാൻ 10 വരെ തുടരുക. 

അഞ്ച് വർഷം മുമ്പ് ഹജ്ജ് നിർവഹിച്ച സ്വദേശി പൗരന്മാർക്കും വിദേശ താമസക്കാർക്കും തുടർന്നും അപേക്ഷ നൽകാം. സൗകര്യങ്ങളുടെ ലഭ്യത അവസാനിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് വരെ ഇത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര തീർഥാടകർക്കുള്ള അപേക്ഷ, ഹജ്ജ് വെബ്‌സൈറ്റിലെ https://localhaj.haj.gov.sa/ എന്ന ലിങ്ക് മുഖേനയോ ‘നുസുക്’ ആപ് വഴിയോ സമർപ്പിക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൈബർ ക്രൈം ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്, വ്യക്തിവിവരങ്ങൾ കൈക്കലാക്കാൻ ശ്രമിച്ച വ്യാജൻ പിടിയിൽ, ജാഗ്രത പാലിക്കാൻ നിർദ്ദേശം
രണ്ടാം വരവിൽ ചരിത്രപരമായ കരാർ, മോദി മടങ്ങുമ്പോൾ ഇന്ത്യ-ഒമാൻ ബന്ധത്തിൽ തുറന്നത് പുതിയ അധ്യായം