
ദുബൈ: ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് രൂപീകരിച്ച സൈബര്‍ സെക്യൂരിറ്റി സമിതിയുടെ ആദ്യ ചെയര്‍മാനായി മലയാളിയെ തെരഞ്ഞെടുത്തു. കോഴിക്കോട് ചേന്ദമംഗല്ലൂര്‍ സ്വദേശി സുഹൈറിനാണ് അപൂര്‍വ്വ നേട്ടം. വിവിധ സൈബർ സെക്യൂരിറ്റി സ്ഥാപനങ്ങളെയും വിദഗ്ധരെയും ഉൾപ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്.
സൈബര്‍ സുരക്ഷ ശക്തമാക്കുക, സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദുബൈ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നീ ലക്ഷ്യത്തോടെ തുടങ്ങിയ ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് രൂപീകരിച്ചതാണ് ഈ സമിതി. ദുബായിലും കോഴിക്കോടുമായി പ്രവർത്തിക്കുന്ന ‘വേറ്റിൽകോർപ്പ്’ എന്ന സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പിന്റെ സ്ഥാപകനും സി.ഇ.ഒ.യുമാണ് സുഹൈർ.
2018ലാണ് വാറ്റിൽകോർപ് സ്ഥാപിച്ചത്. അഡ്നോക്, അബൂദബി നാഷണൽ ഹോട്ടൽസ്, എമിരേറ്റ്സ് മെഡിക്കൽ അസോസിയേഷൻ, ഓറഞ്ച് മൊബൈൽസ്, കുക്കിയെസ്, ടൊയോട്ട തുടങ്ങി പ്രമുഖ സ്ഥാപനങ്ങൾക്ക് വാറ്റിൽകോർപ് സേവനം ചെയ്തിട്ടുണ്ട്.
Read Also - ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പല്‍ സര്‍വീസ്; അപ്പര്‍ ഗള്‍ഫ് എക്സ്പ്രസിന് തുടക്കമായി
പതിമൂന്ന് വര്‍ഷത്തോളമായി അടഞ്ഞു കിടന്ന സിറിയയിലെ സൗദി എംബസി തുറക്കുന്നു
റിയാദ്: സിറിയയിലെ സൗദി എംബസി പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. സിറിയന്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് ദി നാഷണല്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്. പതിമൂന്ന് വര്‍ഷത്തോളമായി അടഞ്ഞുകിടക്കുകയാണ് സിറിയയിലെ സൗദി എംബസി.
സിറിയയിലെ സൗദി എംബസിയും കോണ്‍സുലേറ്റും വീണ്ടും തുറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനായി സൗദി സംഘം അടുത്തിടെ സിറിയ സന്ദര്‍ശിച്ചിരുന്നു. വീണ്ടും തുറക്കുന്നതിന് മുന്നോടിയായി എംബസി, കോണ്‍സുലേറ്റ് കെട്ടിടങ്ങള്‍ സൗദി സാങ്കേതിക വിദഗ്ധര്‍ സൂക്ഷ്മമായി പരിശോധിക്കുമെന്നാണ് വിലയിരുത്തല്‍. 2022 ഡിസംബര്‍ ആറിന് ഡോ. മുഹമ്മദ് അയ്മന് സൂസാനെ സൗദിയിലെ സിറിയന്‍ അംബാസഡറായി നിയമിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ