സാമൂഹിക പ്രവർത്തകനായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരിച്ചു

Published : Aug 31, 2026, 05:54 PM IST
malayali social worker died

Synopsis

സാമൂഹിക പ്രവർത്തകനായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരിച്ചു. ഷുവൈഖിലെ ജോലി സ്ഥലത്ത്‌ ‌‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവ്വാനിയ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുവൈത്ത് സിറ്റി: കുവൈത്ത്‌ കെഎംസിസി കാഞ്ഞങ്ങാട്‌ മണ്ഡലം പ്രസിഡന്‍റും സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ്‌ കാഞ്ഞങ്ങാട്‌ സ്വദേശി ഹാരിസ്‌ മുട്ടുംതല (50)കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ഷുവൈഖിലെ ജോലി സ്ഥലത്ത്‌ ‌‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവ്വാനിയ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരേതരായ മുട്ടുംതല അബ്ദുല്ല, ആയിഷ ദമ്പതികളുടെ മകനാണ്‌. ബേക്കൽ ഖിദറിലെ ജസീലയാണ്‌ ഭാര്യ. ഹൻഫ, ഹാഷിർ, ഹയ, ഹസീം മക്കൾ. മിസരിയ, സമീറ സഹോദരങ്ങളാണ്‌. മൃതദേഹം നാട്ടിലെത്തിക്കാനുള്ള കുവൈത്ത്‌ കെഎംസിസി ഹെൽപ്പ്‌ ഡസ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഹാരിസ്‌ മുട്ടും തലയുടെ വിയോഗത്തിൽ കുവൈത്ത്‌ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വൻ മദ്യവേട്ട, വിൽപ്പനയ്ക്കായി സൂക്ഷിച്ച 1,560 കുപ്പി വിദേശമദ്യവുമായി മൂന്ന് പേർ പിടിയിൽ
സിയാലിൽ പ്രവർത്തനമാരംഭിച്ച് ഫ്ലൈനാസ്; കൊച്ചി-റിയാദ് സർവീസിന് സെപ്റ്റംബർ രണ്ട് മുതൽ തുടക്കമാകും