മകന്റെ വിവാഹത്തിന് നാട്ടിൽ പോയ ജിദ്ദയിലെ മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു

Published : Apr 22, 2023, 06:47 AM ISTUpdated : Apr 22, 2023, 06:48 AM IST
മകന്റെ വിവാഹത്തിന് നാട്ടിൽ പോയ ജിദ്ദയിലെ മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു

Synopsis

മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ പോയതായിരുന്നു. പാലക്കാട് ക്ഷേത്ര ദർശനത്തിന് പോകും വഴി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

റിയാദ്: മകന്റെ വിവാഹത്തിനായി ജിദ്ദയിൽ നിന്ന് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു. ജിദ്ദയിലെ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശി സുരേഷ് കൃഷ്ണൻ (55) ആണ് പാലക്കാട്ട് വെച്ച് മരിച്ചത്. ചെന്നെയിലായിരുന്നു താമസം. 

മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ പോയതായിരുന്നു. പാലക്കാട് ക്ഷേത്ര ദർശനത്തിന് പോകും വഴി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ജിദ്ദയിലെ നിരവധി കൂട്ടായ്മകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ജിദ്ദയിലെ കൈരളി, കലാസാഹിതി എന്നീ സംഘടനകളിൽ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു. ഭാര്യ: പുഷ്പ സുരേഷ് പ്രമുഖ നർത്തകിയും ജിദ്ദ ഇന്ത്യൻ സ്കൂൾ അധ്യാപികയുമാണ്. മക്കൾ: കേശവ്, കാവ്യ. ഭാര്യ പുഷ്പ നാട്ടിലേക്ക് തിരിച്ചു.

Read Also: റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് പ്രവാസി മരിച്ചു, കൂടെയുള്ളയാൾക്ക് ഗുരുതര പരിക്ക്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ
ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു, ഒമാനിൽ മലയാളി മരിച്ചു