
റിയാദ്: മദീനയിലെ പ്രവാചക പള്ളിയിലും പതിനായിരങ്ങൾ പങ്കെടുത്ത പെരുന്നാൾ നമസ്കാരം നടന്നു. മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ, ഡെപ്യുട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് അൽഫൈസൽ എന്നിവർ മസ്ജിദുന്നബവിയിലെ ഈദ് നമസ്കാരത്തിൽ പെങ്കടുത്തവരിലുൾപ്പെടും.
ഡോ. അബ്ദുൽബാരി അൽസുബൈത്തി പെരുന്നാൾ നമസ്കാരത്തിനും ഖുത്തുബക്കും നേതൃത്വം നൽകി. ബന്ധം പുതുക്കുന്നതിനും അതിെൻറ മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുമുള്ള സമയമാണ് ഇൗദ് എന്ന് ഇമാം പറഞ്ഞു. അവകാശങ്ങളുടെ പൂർത്തീകരണം, ദേശീയ ഐക്യം ശക്തിപ്പെടുത്തൽ, ധാർമികത പുലർത്തലും െഎക്യം കാത്തുസൂക്ഷിക്കലും ഈദിെൻറ ഏറ്റവും ഉയർന്ന ലക്ഷ്യങ്ങളിലൊന്നാണ്. മുസ്‌ലിംകൾക്കിടയിൽ കാരുണ്യവും അടുപ്പവും ഭൂമിയുടെ എല്ലാ കോണുകളിലുമുള്ള മുസ്‌ലിംകളുടെ അവസ്ഥയെ ഉണർത്തേണ്ടത് ആവശ്യമാണെന്നും ഇമാം പറഞ്ഞു.
ഏറെ സന്തോഷത്തോടെയും ആത്മനിർവൃതിയോടെയും സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങളാണ് വിവിധ സ്ഥലങ്ങളിലൊരുക്കിയ ഈദ് ഗാഹുകളിലെത്തിയത്. വിവിധ ഭാഗങ്ങളിൽ നടന്ന നമസ്കാരങ്ങളിൽ അതത് മേഖല ഗവർണർമാർ പങ്കാളികളായി. നമസ്കാര ശേഷം ഈദാശംസകൾ കൈമാറി. സൽമാൻ രാജാവ് ജിദ്ദയിലെ അൽസലാം കൊട്ടാരത്തിലാണ് ഈദുൽഫിത്വർ നമസ്കാരം നിർവഹിച്ചത്.
Read more: സന്തോഷത്തിന്റെയും ആത്മനിര്‍വൃതിയുടെയും ചെറിയ പെരുന്നാൾ കൊണ്ടാടി സൗദി അറേബ്യ
മക്ക മേഖല ഡെപ്യുട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ലാഹ് ബിൻ ജലവി, നിരവധി അമീറുമാർ, റോയൽ കോർട്ടിലെ മുതിർന്ന ഉദ്യോഗസ്ഥൻമാർ തുടങ്ങിയവർ സൽമാൻ രാജാവിനോടൊപ്പം ഈദ് നമസ്കാരത്തിൽ പെങ്കടുത്തു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മക്ക ഹറമിലാണ് ഇൗദ് നമസ്കാരം നിർവഹിച്ചത്.
ഇരുഹറമുകളിൽ നടന്ന ഈദ് നമസ്കാരത്തിൽ സ്വദേശികളും തീർഥാടകരും സന്ദർശകരുമായി ലക്ഷങ്ങൾ പെങ്കടുത്തു. പുലർച്ചെ മുതൽ ഹറമുകളിലെ ഈദ് നമസ്കാരത്തിൽ പെങ്കടുക്കാനുള്ള വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. മക്ക ഹറമിൽ റോയൽ കോർട്ട് ഉപദേഷ്ടാവും ഹറം ഇമാമും ഖത്തീബുമായ ഡോ. സാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് ഇൗദ് നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ