
റിയാദ്: സൗദി പ്രവാസി സമൂഹത്തിനിടയിൽ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമ്പത്തിക, മതരംഗങ്ങളിൽ നിറഞ്ഞുനിന്ന എറണാകുളം എടവനക്കാട് സ്വദേശി വി.കെ. അബ്ദുൽ അസീസ് (70) ജിദ്ദയിൽ നിര്യാതനായി. ഹൃദയശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിൽ മൂന്ന് ആഴ്ചയായി ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ജിദ്ദയിൽ ഹയാത്ത് ഇൻറർനാഷണൽ സ്‌കൂളിന്റെ ഉടമയായിരുന്നു. മക്കയിലെ മുസ്ലിം വേൾഡ് ലീഗുമായി സഹകരിച്ച് കേരളത്തിൽ ബഹുമത സെമിനാർ സംഘടിപ്പിച്ചു. തനിമ സാംസ്‌കാരിക വേദി പ്രവർത്തകനായിരുന്നു. ഭാര്യ: നജ്മ, മക്കൾ: ഷമീമ, ഷബ്‍നം, ഷഹ്‌ന, അഫ്‍താബ്, അഫ്റോസ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam