മലയാളി വിദ്യാര്‍ത്ഥിനി ബെര്‍ലിനില്‍ മരിച്ചു

Published : Apr 12, 2022, 03:03 PM ISTUpdated : Apr 12, 2022, 03:13 PM IST
മലയാളി വിദ്യാര്‍ത്ഥിനി ബെര്‍ലിനില്‍ മരിച്ചു

Synopsis

ബെര്‍ലിന്‍ മാക്രോ മീഡിയ യൂണിവേഴ്സിറ്റിയില്‍ ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.

മനാമ: ബഹ്റൈന്‍ പ്രവാസിയായിരുന്ന മലയാളി വിദ്യാര്‍ത്ഥിനി ബെര്‍ലിനില്‍ മരിച്ചു. പ്രവാസിയും തൃശൂര്‍ കുന്ദംകുളം അഞ്ഞുറ് സ്വദേശിയുമായ ജേക്കബ് വാഴപ്പിളളിയുടെയുടെ ഫിലോമിന പി ദേവസിയുടെയും മകളായ ആന്‍ മേരി ജേക്കബ് (20) ആണ് മരിച്ചത്. ബെര്‍ലിന്‍ മാക്രോ മീഡിയ യൂണിവേഴ്സിറ്റിയില്‍ ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. ബഹ്റൈന്‍ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പ്ളസ്ടു പഠനം പൂര്‍ത്തിയാക്കിയ ആന്‍ രണ്ട് വര്‍ഷം മുമ്പാണ് ബൈര്‍ലിനിലെ യുണിവേഴ്സിറ്റിയില്‍ ചേര്‍ന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

വയനാട്: തൊഴിലുടമയുടെ പീഡനം മൂലം കുവൈത്തിൽ കുടുങ്ങിയ വയനാട് വൈത്തിരി സ്വദേശിയായ ലിൻഡയെ നാട്ടിലെത്തിക്കുമെന്ന് ഇന്ത്യൻ എംബസി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.

മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംബസി അധികൃതർ ലിൻഡയെ അറിയിച്ചു. വീട്ടുജോലിക്കായി കുവൈത്തിലെത്തിച്ച ഏജന്‍റ് മുസ്തഫയെ എംബസിയിലേക്ക് വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭ എംപി ബിനോയ് വിശ്വം  വിദേശകാര്യ വകുപ്പ് മന്ത്രിക്ക് കത്തയച്ചു. 

രക്താർബുദ ബാധിതനായ ഭർത്താവ് ബിനോജിന്‍റെ ചികിത്സ ചെലവിന് വേണ്ടിയാണ് ലിൻഡ മൂന്ന് മാസം മുൻപ് വീട്ടുജോലിക്കായി കുവൈത്തിലെത്തിയത്. മലയാളിയായ ഏജന്‍റ് മുഖേനയാണ് കുവൈത്തിലേക്കുള്ള വിസ ലഭിച്ചത്. മാസവേതനമായി 30000 രൂപ നൽകാമെന്ന് അറിയിച്ചു. എന്നാൽ ജോലിക്കുപോയ വീട്ടിൽ നിന്ന് സ്ഥിരമായി മർദനമേൽക്കാൻ തുടങ്ങിയതോടെ നാട്ടിലേക്ക് ഉടൻ മടങ്ങണമെന്ന് ബിനോജിനെ ഫോണിൽ വിളിച്ച് അറിയിച്ചു. എന്നാൽ അഞ്ചരലക്ഷം രൂപ നൽകാതെ നാട്ടിലേക്ക് കയറ്റിവിടില്ലെന്നായിരുന്നു ഏജന്‍റിന്‍റെ മറുപടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉദ്യോഗസ്ഥർക്ക് തുടർച്ചയായി കോളുകൾ, ഉണ്ടായത് വൻ വാഹനാപകടമോ? മരത്തിൽ തൂങ്ങിക്കിടക്കുന്ന കാർ, ഒടുവിൽ ട്വിസ്റ്റ്
‘റിയാദ് എയറി'ന് വേണ്ടി മൂന്നാമതൊരു ബോയിങ് വിമാനം കൂടി, പറക്കാനൊരുങ്ങി 787 ഡ്രീംലൈനർ