ഭാര്യാപിതാവ് മരിച്ചതറിഞ്ഞ് സൗദിയിലെത്തിയ മലയാളി മരിച്ചു

Published : Apr 13, 2023, 06:32 AM IST
ഭാര്യാപിതാവ് മരിച്ചതറിഞ്ഞ് സൗദിയിലെത്തിയ മലയാളി മരിച്ചു

Synopsis

സുൽത്താൻ ബത്തേരി കല്ലുവയൽ സ്വദേശി അഷ്റഫ് ചിങ്ക്ളി (58) ആണ് ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചത്. ഇദ്ദേഹത്തിെൻറ ഭാര്യാപിതാവ്, തബൂക്കിൽ ബിസിനസ് നടത്തുകയായിരുന്ന യൂസുഫ്‌ ഹാജി  കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. 

റിയാദ്: കഴിഞ്ഞയാഴ്ച തബൂക്കിൽ ഭാര്യാപിതാവ് മരിച്ചതറിഞ്ഞ് നാട്ടിൽനിന്ന് കുടുംബസമേതം ഉംറ വിസയിലെത്തിയ വയനാട് സ്വദേശി മരിച്ചു. സുൽത്താൻ ബത്തേരി കല്ലുവയൽ സ്വദേശി അഷ്റഫ് ചിങ്ക്ളി (58) ആണ് ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചത്. ഇദ്ദേഹത്തിെൻറ ഭാര്യാപിതാവ്, തബൂക്കിൽ ബിസിനസ് നടത്തുകയായിരുന്ന യൂസുഫ്‌ ഹാജി  കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. 

മദീനയിൽ ഖബറടക്കം നടത്തിയ യൂസുഫ്‌ ഹാജിയുടെ ഖബർ സന്ദർശനത്തിനും ഉംറ നിർവഹിക്കാനുമായി ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം മദീനയിൽ എത്തിയതായിരുന്നു മരിച്ച അഷ്റഫ്. മദീനയിൽ നിന്നും മൂന്ന് ദിവസം മുമ്പാണ് ഇവർ മക്കയിലെത്തി ഉംറ നിർവഹിച്ചത്. ഇതിനിടയിൽ താമസസ്ഥലത്ത് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ മക്ക അൽനൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. നാട്ടിൽ ബിസിനസുകാരനായ അഷ്‌റഫ്‌ സുൽത്താൻ ബത്തേരി ടി.പി ഏജൻസി ഉടമ കൂടിയാണ്. ഭാര്യ സാജിത, മക്കളായ ഇലാൻ, ഹിബ എന്നിവർ മക്കയിലുണ്ട്. മറ്റൊരു മകൾ ഹന്ന നാട്ടിലാണ്. പിതാവ്: മമ്മദ് ചിങ്ക്ളി, മാതാവ്: മറിയം.

Read Also: മക്കയിലെ കിങ് അബ്ദുൽ അസീസ് റോഡ് താത്കാലികമായി തുറന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
26-ാം ജന്മദിനം, ആഘോഷം കളറാക്കാൻ 'തീക്കളി', വീഡിയോ പ്രചരിച്ചതിന് പിന്നാലെ കയ്യോടെ 'സമ്മാനം' നൽകി പൊലീസ്