
റിയാദ്: ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി നിര്യാതനായി. യാംബുവിൽ പ്രവാസിയായ ഇരിക്കൂർ പെരുവളത്ത്പറമ്പ് റഫ്നാസ് വീട്ടിൽ ഖലീലുല്ല (52) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. തിങ്കളാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. മൂന്ന് പതിറ്റാണ്ടായി യാംബു സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ബലിപ്പെരുന്നാളിന് രണ്ടു ദിവസം മുമ്പാണ് റീ-എൻട്രി വിസയിൽ നാട്ടിലെത്തിയത്.
അവധി കഴിഞ്ഞ് ഈ മാസാവസാനം മടങ്ങാനിരിക്കെയാണ് മരണം. കെ.എം.സി.സി കണ്ണൂർ ജില്ല യാംബു പ്രവർത്തക സമിതിയംഗമായിരുന്ന ഖലീലുല്ലയുടെ പെട്ടെന്നുള്ള വിയോഗം ബന്ധുക്കളെയും സഹപ്രവർത്തകരെയും യാംബു പ്രവാസികളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. പരേതരായ അബ്ദുല്ല, ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: റഹ്മത്ത് ഹന്ന, മക്കൾ: നൗഷീർ (യു.എ.ഇ), നിഷാദ് (ദമ്മാം), റഫ്‌ന, സഹോദരങ്ങൾ: അഷ്‌റഫ്, ഷംസുദ്ദീൻ, റസിയ, സുബൈദ, പരേതനായ നിസാർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam