യുഎഇയില്‍ കാണാതായിരുന്ന മലയാളി വാഹനമിടിച്ച് മരിച്ചനിലയില്‍

Published : Sep 28, 2019, 04:08 PM IST
യുഎഇയില്‍ കാണാതായിരുന്ന മലയാളി വാഹനമിടിച്ച് മരിച്ചനിലയില്‍

Synopsis

ഷാര്‍ജയില്‍ കാണാനില്ലാതിരുന്ന മലയാളിയെ വാഹനമിടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപത്തുവെച്ച് വാഹനമിടിച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഷാര്‍ജ: യുഎഇയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കാണാനില്ലാതിരുന്ന മലയാളിയെ വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. വാടാനപ്പള്ളി സ്വദേശി ഷിറാസ് (42) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ കേബിള്‍ ഇന്‍സ്റ്റാള്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന അദ്ദേഹം ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപത്തുവെച്ച് വാഹനമിടിച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മദ്യപിച്ച് വാഹനമോടിച്ച സംഘമാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. മൃതദേഹം ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാഖിന്റെ മാപ്പും രേഖകളും മധ്യേഷ്യയിൽ തർക്കമാകുന്നു
ഗൾഫിൽ ചെറിയ പെരുന്നാൾ ആഘോഷം പൊടിപൊടിക്കും, 4 ദിവസം അവധി പ്രഖ്യാപിച്ച് യുഎഇ; മാർച്ച് 19 മുതൽ 22 വരെ അവധി