പ്രവാസി മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു

Published : Jun 17, 2021, 12:05 AM IST
പ്രവാസി മലയാളി യുവതി  ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ആരോഗ്യ നിലയിൽ ഇടക്കു വെച്ച് അൽപ്പം പുരോഗതി വന്നിരുന്നെങ്കിലും ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. 

റിയാദ്: മലയാളി യുവതി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കാരപ്പുറം സ്വദേശിനി ആനന്ദ് ഗാർഡനിൽ അശ്വതി മോഹൻ (35) ദമ്മാമിലാണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടു മാസം മുമ്പ് ദമ്മാം അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീട് ന്യുമോണിയയെ തുടർന്ന് വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. 

ആരോഗ്യ നിലയിൽ ഇടക്കു വെച്ച് അൽപ്പം പുരോഗതി വന്നിരുന്നെങ്കിലും ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. ഒടുവിൽ നടത്തിയ കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. വിവാഹം കഴിഞ്ഞു പതിനൊന്നു വർഷവും ഒരു മാസവും ഒരു ദിവസവും തികയുന്ന ഇന്ന് തന്നെയായിരുന്നു അശ്വതിയുടെ മരണം. മക്കളില്ല. ഭർത്താവ് ബിപിൻ എസ് നായർ കഴിഞ്ഞ എട്ടു വർഷമായി ഒരു സ്വകാര്യ കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരുന്നു. 

അച്ഛൻ സി.എ മോഹൻ, അമ്മ പ്രേമ മോഹൻ എന്നിവർ ചികിത്സയിൽ കഴിയുന്ന മകളെ സന്ദർശിക്കുന്നതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക്  മുമ്പ് ദമ്മാമിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിലെക്കയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. മൃതദേഹം നാട്ടിൽ എയർപോർട്ടിൽ സ്വീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നോർക്കയുമായി ബന്ധപ്പെട്ടു നടത്തി വരുന്നതായും നാസ് വക്കം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ
കുവൈത്തിലെ അബ്ദലി റോഡിൽ വാഹനാപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്