ദുബായില്‍ വാഹനാപകടം; മലയാളി യുവതി മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരിക്ക്

Published : Feb 24, 2019, 10:53 AM IST
ദുബായില്‍ വാഹനാപകടം; മലയാളി യുവതി മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരിക്ക്

Synopsis

തിരുവല്ല സ്വദേശി റീജ വര്‍ഗീസാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് വര്‍ഗീസ് കോശി റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനം ഓടിച്ച വര്‍ഗീസ് കോശിക്ക് നിയന്ത്രണം നഷ്ടമായാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ദുബായ് സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലേക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

തിരുവല്ല സ്വദേശി റീജ വര്‍ഗീസാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് വര്‍ഗീസ് കോശി റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനം ഓടിച്ച വര്‍ഗീസ് കോശിക്ക് നിയന്ത്രണം നഷ്ടമായാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തുവെച്ചു തന്നെ റീജ മരിക്കുകയായിരുന്നു. ഹൈഡ്രോളിക് കട്ടറുകള്‍ ഉപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തതെന്ന് പൊലീസ് അറിയിച്ചു. റീജയുടെ മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്കായി കൊണ്ടുപോയി. റാഷിദിയ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രിസ്റ്റൽ മെത്തും ക്യാപ്സ്യൂളുകളും ഹാഷിഷുമടക്കം പിടിച്ചെടുത്തത് വൻ മയക്കുമരുന്ന് ശേഖരം; 10 പേർ കുവൈത്തിൽ അറസ്റ്റിൽ
താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർഥി ബഹ്റൈനിൽ മരിച്ചു