
ലണ്ടന്‍: ലണ്ടനില്‍ റസ്റ്ററന്‍റ് ജീവനക്കാരിയായ മലയാളി യുവതിക്ക് കുത്തേറ്റു. ഇന്ത്യക്കാരനായ യുവാവാണ് യുവതിയെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഈസ്റ്റ് ലണ്ടനില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന ഈസ്റ്റ്ഹാമിലെ ബാര്‍ക്കിംഗ് റോഡിലാണ് സംഭവം നടന്നത്. ബാര്‍ക്കിംഗ് റോഡിലുള്ള റസ്റ്ററന്‍റിലെത്തിയ യുവാവ് ജീവനക്കാരിയായ മലയാളി യുവതിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് ലണ്ടനിലെ മലയാളി സമൂഹം. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ബാര്‍ക്കിംഗ് റോഡിലുള്ള സൌത്ത് ഇന്ത്യന്‍ റസ്റ്ററന്‍റിലെ ജീവനക്കാരിയായ മലയാളി യുവതിയെ അക്രമി ബലമായി കീഴ്പ്പെടുത്തിയ ശേഷം കത്തികൊണ്ട് നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചത്. തടയാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് നേരെ അക്രമി കത്തി വീശി.
ആക്രമണം ഭയന്ന് ഹോട്ടല്‍ ജീവനക്കാര്‍ പേടിച്ച് പിന്മാറിയതോടെ പ്രതിയായ യുവാവ് യുവതിയെ നിരവധി തവണ കുത്തി. പിന്നീട് റസ്റ്ററന്‍റില്‍ നിന്നും ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ മെട്രോപൊലിറ്റന്‍ പൊലീസ് പ്രതിയെ കയ്യോടെ പിടികൂടി. പരിക്കേറ്റ യുവതിയെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ യുവതി തീവ്രപരിചരണവിഭാഗത്തിലാണ്. യുവതിയെ യുവാവ് ആക്രമിച്ചതിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam