റൊട്ടി വിതരണത്തിനായി പോകുന്നതിനിടെ സെയിൽസ് വാനിന് തീപിടിച്ചു; വണ്ടിക്കുള്ളിൽ കുടുങ്ങിയ മലയാളി യുവാവ് മരിച്ചു

Published : May 08, 2026, 04:49 PM IST
malayali youth died in saudi

Synopsis

റൊട്ടി വിതരണത്തിനായി പോകുന്നതിനിടെ സെയിൽസ് വാനിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. നിമിഷങ്ങൾക്കകം വാഹനം പൂർണമായും അഗ്നിക്കിരയായി. വാനിനുള്ളിൽ കുടുങ്ങിയ അജ്മലിന് ഗുരുതരമായി പൊള്ളലേറ്റതാണ് മരണകാരണം.

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ സെയിൽസ് വാനിന് തീപിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൂട്ടാലിട നടുവണ്ണൂർ സ്വദേശി മുഹമ്മദ് അജ്മൽ (27) ആണ് ദാരുണമായി മരണപ്പെട്ടത്.

വ്യാഴാഴ്ചയായിരുന്നു പ്രവാസലോകത്തെ നോവിലാക്കിയ ഈ സംഭവം. അൽ ഹസയിലെ ഒരു ബേക്കറിയിൽ സെയിൽസ്മാനായ അജ്മൽ, റൊട്ടി വിതരണത്തിനായി വാഹനം ഓടിച്ചുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓട്ടത്തിനിടെ സെയിൽസ് വാനിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം വാഹനം പൂർണമായും അഗ്നിക്കിരയായി. വാനിനുള്ളിൽ കുടുങ്ങിയ അജ്മലിന് ഗുരുതരമായി പൊള്ളലേറ്റതാണ് മരണകാരണം.

അബ്ദുൽ അസീസ്-റസിയ ദമ്പതികളുടെ മകനാണ് മരിച്ച അജ്മൽ. അവിവാഹിതനായ ഇദ്ദേഹം ഒൻപത് മാസം മുമ്പാണ് ഉപജീവനത്തിനായി സൗദി അറേബ്യയിൽ എത്തിയത്. അപ്രതീക്ഷിതമായി ഉണ്ടായ ഈ ദുരന്തത്തിെൻറ ആഘാതത്തിലാണ് പ്രവാസി സമൂഹവും നാട്ടിലെ ബന്ധുക്കളും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടാൻ ശ്രമം; വിദേശി യുവതിയെ നാടുകടത്താൻ നീക്കം
നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ നടപടി; കുവൈത്തിൽ 19 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്