കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം, 24 കാരനായ മലയാളി യുവാവ് യുകെയിൽ മരിച്ചു

Published : Aug 11, 2025, 01:30 PM ISTUpdated : Aug 11, 2025, 01:33 PM IST
malayali died in uk

Synopsis

ഇരു വാഹനങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കവേയാണ് ലെയ്ൻ തെറ്റി അപകടം സംഭവിച്ചെന്നാണ് വിവരം.

ലണ്ടന്‍: യുകെയിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. വൈക്കം സ്വദേശിയായ ആൽവിൻ സെബാസ്റ്റ്യൻ (24) ആണ് യോർക്‌ഷറലെ എ-1 (എം) മോട്ടോർവേയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. മിഡിൽസ്ബറോയിൽ താമസിക്കുന്ന വൈക്കത്തുനിന്നുള്ള സെബാസ്റ്റ്യൻ ദേവസ്യ- ലിസി ജോസഫ് ദമ്പതികളുടെ മകനാണ്.

വെള്ളിയാഴ്ച രാത്രി 10:43ന് യോർക്കിലെ റിപ്പോൺ എന്ന സ്ഥലത്തായിരുന്നു അപകടം. യുവാവ് സഞ്ചരിച്ചിരുന്ന കാറും മറ്റൊരു ട്രക്കും തമ്മിൽ ജങ്ഷൻ -50ന് സമീപം കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഇരു വാഹനങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കവേയാണ് ലെയ്ൻ തെറ്റി അപകടം സംഭവിച്ചെന്നാണ് വിവരം. എയർ ആംബുലൻസിന്‍റെ സഹായത്തോടെയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെത്തുടർന്ന് രാത്രിയിൽ മോട്ടോർവേയിലൂടെയുള്ള ഗതാഗതം ഇരുവശങ്ങളിലേക്കും നിലച്ചു. നോർത്ത് യോർക്‌ഷ‍ർ പൊലീസും യോർക്‌ഷ‍ർ ആംബുലൻസ് സർവീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സഹോദരങ്ങൾ- അലീന സെബാസ്റ്റ്യൻ, അലക്സ് സെബാസ്റ്റ്യൻ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം
കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത