
റിയാദ്: സൗദി അറേബ്യയിലെ ഹോട്ടലുകളിൽ ചെക്കിൻ, ചെക്കൗട്ട് സമയം 20 മണിക്കൂറാക്കി നിജപ്പെടുത്തി. ഹോട്ടലുകളിൽ ഇനി ഒരു ദിവസമായി കണക്ക് കൂട്ടുന്നത് ചെക്കിന്നിനും ചെക്കൗട്ടിനും ഇടയിലുള്ള 20 മണിക്കൂറാണ്. ചെക്കിൻ ചെയ്യാൻ ഉപഭോക്താവ് വൈകിയാലും 20 മണിക്കൂറിനുള്ളിൽ ചെക്ക്ഔട്ട് ചെയ്തിരിക്കണം. ആഗോള ഹോസ്പിറ്റാലിറ്റി സ്റ്റാൻഡേർഡുകൾ പാലിക്കുന്നതിെൻറ ഭാഗമായാണ് പുതിയ നയം.
സൗദി ടൂറിസം മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് പുതിയ നീക്കം. ഇത് പ്രകാരം താമസക്കാരന് പരമാവധി മുറി ഉപയോഗിക്കാൻ കഴിയുക 20 മണിക്കൂർ ആയിരിക്കും. ആഗോള ഹോസ്പിറ്റാലിറ്റി സ്റ്റാൻഡേർഡുകൾ പാലിക്കുക, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്ക് മുറി ഒരുക്കാൻ മതിയായ സമയം നൽകുക തുടങ്ങിയവയുടെ ഭാഗമാണ് തീരുമാനം. ചെക്കിൻ,ചെക്ക്ഔട്ട് സമയം സ്ഥാപനങ്ങളായിരിക്കും നിശ്ചയിക്കുക. ഇത് ബുക്കിങ് രേഖയിൽ വ്യക്തമാക്കിയിരിക്കണം. താമസിക്കുന്ന റൂം, സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ ഉപഭോക്താവിന് മനസ്സിലാകുന്ന വിധത്തിൽ ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam