മലയാളി യുവാവ്​ സൗദിയില്‍ കുഴഞ്ഞുവീണ്​ മരിച്ചു; വിവാഹം കഴിഞ്ഞ്​​ മൂന്നാംമാസം ദുരന്തം

Web Desk   | Asianet News
Published : Jan 12, 2020, 09:19 AM ISTUpdated : Jan 12, 2020, 09:20 AM IST
മലയാളി യുവാവ്​ സൗദിയില്‍ കുഴഞ്ഞുവീണ്​ മരിച്ചു; വിവാഹം കഴിഞ്ഞ്​​ മൂന്നാംമാസം ദുരന്തം

Synopsis

കോഴിക്കോട്​ കുറ്റിച്ചിറ സ്വദേശി പടിഞ്ഞാറെ വലിയ വീട്ടിൽ കോയട്ടിയുടെ മകൻ കാളിയാരകത്ത് ഇർഫാൻ അഹമ്മദ്​ (29) ആണ്​ വെള്ളിയാഴ്​ച​ മരിച്ചത്​

റിയാദ്​: മലയാളി യുവാവ്​ റിയാദിലെ താമസസ്ഥലത്ത്​ കുഴഞ്ഞുവീണ്​ മരിച്ചു. കോഴിക്കോട്​ കുറ്റിച്ചിറ സ്വദേശി പടിഞ്ഞാറെ വലിയ വീട്ടിൽ കോയട്ടിയുടെ മകൻ കാളിയാരകത്ത് ഇർഫാൻ അഹമ്മദ്​ (29) ആണ്​ വെള്ളിയാഴ്​ച രാത്രിയിൽ നസീമിലെ മുറിയിൽ ഹൃദയാഘാതം മൂലം​ മരിച്ചത്.

വിവാഹം കഴിഞ്ഞ്​ സൗദിയിൽ തിരിച്ചെത്തിയിട്ട്​​ മൂന്നുമാസമേ ആയിരുന്നുള്ളൂ. ക്രിക്കറ്റ്​ കളി കഴിഞ്ഞ്​ മുറിയിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഒറ്റയിൽ മിഷാഹിൽ. സഹോദരങ്ങൾ: നിസാഫ്, ഫാത്തിമ, നൂറ. മൃതദേഹം നസീമിലെ അൽജസീറ ആശുപത്രിയിലാണ്​. റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ