ഒമാന്‍ സുല്‍ത്താന്‍റെ നിര്യാണം; യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ശൈഖ് ഖലീഫ

Web Desk   | Asianet News
Published : Jan 11, 2020, 09:41 PM IST
ഒമാന്‍ സുല്‍ത്താന്‍റെ നിര്യാണം; യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ശൈഖ് ഖലീഫ

Synopsis

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിനോടുള്ള ആദരസൂചകമായി യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം.

അബുദാബി: അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിനോടുള്ള ആദരസൂചകമായി യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ. രാജ്യവ്യാപകമായി എല്ലാ പള്ളികളിലും മഗ്‍രിബ് നമസ്കാരത്തിന് ശേഷം പ്രത്യേക പ്രാര്‍ത്ഥന ഉണ്ടാകും.

ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്കാണ് ദുഖാചരണം. സുല്‍ത്താനോടുള്ള ആദരവ് കാണിക്കാനായി രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും യുഎഇ പതാക പകുതി താഴ്ത്തി കെട്ടും. 

Read More: ഒമാന്‍ ഭരണാധികാരിയുടെ നിര്യാണം; കുവൈത്തില്‍ മൂന്ന് ദിവസത്തെ അവധി
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ
കുവൈത്തിൽ വീണ്ടും ഡീസൽ കള്ളക്കടത്ത്, 10 ടാങ്കറുകൾ കൂടി പിടിച്ചെടുത്തു