വാദിയിൽ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങി മരിച്ചു

Published : Dec 06, 2025, 01:17 PM IST
oman death

Synopsis

വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. മസ്‌കറ്റ്-സൂര്‍ റോഡിലെ വാദി ശാബില്‍ കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളക്കെട്ടില്‍ മുങ്ങിയാണ് മരിച്ചത്.

മസ്കറ്റ്: ഒമാനിലെ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കാസർകോട് മായിരെ മണിയംപാറ സ്വദേശി കണക്കിനാമൂല വീട്ടിൽ അബ്ദുല്ല ആഷിക് (22) ആണ് മരിച്ചത്.

മസ്‌കറ്റ്-സൂര്‍ റോഡിലെ വാദി ശാബില്‍ കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളക്കെട്ടില്‍ മുങ്ങിയാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിക്കുകയായിരുന്നു. നേരത്തെ യുഎഇയിൽ ജോലി ചെയ്തിരുന്ന അബ്ദുല്ല ആഷിക് ജോലി ആവശ്യാര്‍ത്ഥം അടുത്തിടെയാണ് ഒമാനിലെത്തിയത്. ഒമാനിലെ റൂവിയിലായിരുന്നു താമസം. അവിവാഹിതനാണ്. പിതാവ്: ശാഹുല്‍ ഹമീദ്. മാതാവ്: സുബൈദ. മൃതദേഹം സൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കനത്ത ചൂടിന് ആശ്വാസമായി യുഎഇയിൽ പരക്കെ മഴ, ദുബായിലും അബുദാബിയിലും ഷാർജയിലും മഴ ലഭിച്ചു
ചരക്കുനീക്കത്തിന് പുതിയ വഴി; പ്രതിസന്ധിയിൽ രക്ഷയാകാൻ ഒമാൻ, എല്ലാം സജ്ജം