പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published : Oct 10, 2019, 12:26 PM IST
പ്രവാസി മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

മലയാളി യുവാവിനെ സ്വന്തം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുവൈത്തിലെ അബ്ബാസിയയിലായിരുന്നു സംഭവം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുലിപ്പാറ സ്വദേശി സുജിത്തിനെയാണ് (31) സ്വന്തം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാത്രി ഏറെ വൈകിയും സുജിത്തിനെ കാണാതായതോടെ ഭാര്യ, സുഹൃത്തുക്കളെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അബ്ബാസിയയിലെ ടെലികമ്മ്യൂണിക്കേഷന്‍ ടവറിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിരിക്കുകയായിരുന്ന കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ ആക്രമണത്തെ അപലപിച്ച് മോദി, കുവൈത്തിന് ഇന്ത്യയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും
അഴിമതി, കൈക്കൂലി, അധികാര ദുർവിനിയോഗം; ഏഴ് മന്ത്രാലയങ്ങളിലെ 78 ഉദ്യോസ്ഥർ സൗദിയിൽ അറസ്റ്റിൽ