ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു

Published : Mar 12, 2026, 05:18 PM IST
malayali died in saudi arabia

Synopsis

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ, സമീപത്തെ കടയിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം ചൂരക്കാവ് ചെറുകുളമ്പ് മഹല്ല് സ്വദേശി കളത്തിങ്ങൽ ഹുസൈൻ (34) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ തബൂക്കിലെ ഷിഫയിലായിരുന്നു അപകടം. തബൂക്കിലെ 'ബ്രോസ്റ്റ് അതയബ് താസജ്' ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു ഹുസൈൻ. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ, സമീപത്തെ കടയിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുകയായിരുന്നു.

ഈ സമയം അമിതവേഗതയിൽ വന്ന വാഹനം ഹുസൈനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പ്രവാസി സുഹൃത്തുക്കൾക്കിടയിൽ 'മാഞ്ഞുപ്പ' എന്ന പേരിൽ ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. പിതാവ്: പരേതനായ കളത്തിങ്ങൽ ഹംസ, മാതാവ്: ആച്ചൂട്ടി, ഭാര്യ: ഹിബ തസ്നീം. നിലവിൽ തബൂക്കിലെ കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിലെ മംഗഫ് റെസിഡൻഷ്യൽ കെട്ടിടത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം
ഇന്ത്യൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും, ജസീറ എയർവേയ്‌സ് പ്രതിനിധികളുമായി ഇന്ത്യൻ സ്ഥാനപതി ചർച്ച നടത്തി