അപകടകരമായി വാഹനമോടിച്ചതിന് 21 കാരന്‍ ദുബൈയില്‍ അറസ്റ്റില്‍

Published : Apr 20, 2021, 06:18 PM IST
അപകടകരമായി വാഹനമോടിച്ചതിന് 21 കാരന്‍ ദുബൈയില്‍ അറസ്റ്റില്‍

Synopsis

റോഡിലെ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയ 21 വയസുകാരനെ ഷാര്‍ജ പൊലീസിന്റെ സഹകരണത്തോടെയാണ് പിടികൂടിയതെന്ന് ദുബൈ പൊലീസ് ചൊവ്വാഴ്‍ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

ദുബൈ: പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് ദുബൈയില്‍  അപകടകരമായി വാഹനമോടിച്ച യുവാവ് അറസ്റ്റിലായി. റോഡിലെ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയ 21 വയസുകാരനെ ഷാര്‍ജ പൊലീസിന്റെ സഹകരണത്തോടെയാണ് പിടികൂടിയതെന്ന് ദുബൈ പൊലീസ് ചൊവ്വാഴ്‍ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

പിടിയിലായയാള്‍ നേരത്തെയും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാനായി പ്രോസിക്യൂഷന് കൈമാറി. യുവാവിന്റെ അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ് യുഎഇ ഫെഡറല്‍, ട്രാഫിക് നിയമങ്ങള്‍ക്ക് എതിരാണെന്ന് അധികൃതര്‍ അറിയിച്ചു. പൊലീസിന്റെ നിര്‍ദേശം അനുസരിക്കാന്‍ വിസമ്മതിക്കുന്നവരോടും ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്നവരോടും ഒരു തരത്തിലുള്ള വിട്ടുവീഴ്‍ചയും ഉണ്ടാവില്ലെന്ന് പൊലീസിന്റെ പ്രസ്‍താവനയില്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം