
ദോഹ: കൊവിഡ് ബാധിച്ച് ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. മലപ്പുറം മഞ്ചേരി ചെങ്ങര സ്വദേശി ഷാജഹാന്‍ അവഞ്ഞിപ്പുറത്ത് (42) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് ആഴ്‍ചയിലേറെയായി ക്യൂബന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇടയ്‍ക്ക് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേരീയ ആശ്വാസം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ന് പെട്ടെന്നുണ്ടായ ഹൃദയാഘാതം കാരണം മരണം സംഭവിക്കുകയായിരുന്നു. എട്ട് വര്‍ഷമായി ഖത്തറില്‍ പ്രവാസിയായിരുന്ന ഷാജഹാന്‍ സ്വന്തമായി ഇലക്ട്രിക് വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്‍തുവരികയായിരുന്നു. ഭാര്യ - റഷീദ. മക്കള്‍ - നഹാന്‍, ഹിഫ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam