വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്ത വിദേശി പിടിയില്‍

Published : Sep 15, 2021, 12:04 PM ISTUpdated : Sep 15, 2021, 12:08 PM IST
വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്ത വിദേശി പിടിയില്‍

Synopsis

കൊവിഡ് ടെസ്റ്റ് ഫലം ലഭിക്കാന്‍ 24 മണിക്കൂര്‍ വേണ്ടി വരുന്നതിനാല്‍ അതിന് മുമ്പ് യാത്ര ചെയ്യേണ്ടതുകൊണ്ട് തന്റെ അതേ പേരിലുള്ള മറ്റൊരാളുടെ കൊവിഡ് നേഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സാമൂഹിക മാധ്യമം വഴി കൈക്കലാക്കിയാണ് ഇയാള്‍ യാത്ര ചെയ്തത്.

മനാമ: ബഹ്‌റൈനില്‍ വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കിങ് ഫഹദ് കോസ്വേ വഴി സൗദിയിലേക്ക് യാത്ര ചെയ്തയാള്‍ പിടിയില്‍. സൗദിയിലേക്ക് പോയി തിരികെ ബഹ്‌റൈനിലേക്ക് മടങ്ങിയ വഴിയാണ് ചൈനീസ് സ്വദേശിയായ ഇയാള്‍ അധികൃതരുടെ പിടിയിലായത്. 

41കാരനായ ഇയാള്‍ ജൂണ്‍ 30നാണ് സൗദിയിലേക്ക് യാത്ര ചെയ്തത്. തന്റെ കമ്പനിയിലെ രണ്ട് മാനേജര്‍മാരെ വിളിക്കാന്‍ പോയി അതേ ദിവസം തന്നെ തിരികെ മടങ്ങി. കൊവിഡ് ടെസ്റ്റ് ഫലം ലഭിക്കാന്‍ 24 മണിക്കൂര്‍ വേണ്ടി വരുന്നതിനാല്‍ അതിന് മുമ്പ് യാത്ര ചെയ്യേണ്ടതുകൊണ്ട് തന്റെ അതേ പേരിലുള്ള മറ്റൊരാളുടെ കൊവിഡ് നേഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സാമൂഹിക മാധ്യമം വഴി കൈക്കലാക്കിയാണ് ഇയാള്‍ യാത്ര ചെയ്തത്. ഹൈ ക്രിമിനല്‍ കോടതി ഇയാളെ വിചാരണ ചെയ്തു. കേസ് ഈ മാസം 20ലേക്ക് മാറ്റിവെച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സി.ജെ റോയ് നിർഭയനായിരുന്നു...', വേർപാട് വിശ്വസിക്കാനാവാതെ പ്രവാസലോകം
യുഎഇയിൽ ഒന്നാമതായി ഈസ്റ്റേൺ