
കുവൈത്ത് സിറ്റി: സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും സംശയാസ്പദമായ ഫണ്ടുകളുടെ ഉറവിടം കണ്ടെത്താനുമുള്ള ദേശീയ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി കുവൈത്തിൽ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് അറസ്റ്റിൽ. വൻ തുക പണവും സ്വർണാഭരണങ്ങളും പ്രദർശിപ്പിച്ചു കൊണ്ട് വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തിരുന്ന വ്യക്തിയാണ് അറസ്റ്റിലായത്.
താൽപ്പര്യമുള്ള ഫോളോവേഴ്‌സിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പൊതുജനങ്ങളെ നിയമവിരുദ്ധമായി ആകർഷിക്കാൻ ഇയാൾ ശ്രമിച്ചതായി അധികൃതർ സംശയിക്കുന്നു. ഫിനാൻഷ്യൽ ക്രൈംസ് ഡിപ്പാർട്ട്‌മെന്‍റും സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്‍റും സംയുക്തമായി നടത്തിയ നിരീക്ഷണത്തിനും അന്വേഷണത്തിനും ഒടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷണം, വീടുകൾ തകർത്ത് അതിക്രമിച്ച് കയറൽ, ആക്രമണം, കൊള്ളയടിക്കൽ, ആക്രമ ഭീഷണിയോടെയുള്ള മോഷണം എന്നിവ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാള്‍ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ പരിശോധനകളിൽ കണ്ടെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ