രണ്ട് കോടി രൂപയിലേറെ വില, ഇറക്കുമതി ചെയ്ത 1,500 കുപ്പി വിദേശ മദ്യവുമായി ഒരാൾ പിടിയിൽ, നടപടിയെടുത്ത് കുവൈത്ത്

Published : Apr 18, 2025, 10:52 AM ISTUpdated : Apr 18, 2025, 10:54 AM IST
രണ്ട് കോടി രൂപയിലേറെ വില, ഇറക്കുമതി ചെയ്ത 1,500 കുപ്പി വിദേശ മദ്യവുമായി ഒരാൾ പിടിയിൽ, നടപടിയെടുത്ത് കുവൈത്ത്

Synopsis

വിപണിയില്‍ വന്‍തുക വിലമതിക്കുന്ന 1,500 കുപ്പി വിദേശ മദ്യമാണ് പിടികൂടിയത്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി. കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി, ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് ഇറക്കുമതി ചെയ്ത 1,500 കുപ്പി മദ്യവുമായി ഒരു ബിദൂനിയെ പിടികൂടിയത്.  

പിടികൂടിയ മദ്യത്തിന് ഏകദേശം 100,000 ദിനാറിലധികം (2 കോടിയിലേറെ ഇന്ത്യൻ രൂപ) വിലമതിക്കും. കൂടാതെ, അനധികൃത മദ്യ വിൽപ്പനയിൽ നിന്നുള്ള വരുമാനമാണെന്ന് സംശയിക്കുന്ന പണവും പിടിച്ചെടുത്തു. പ്രതിയെയും കണ്ടുകെട്ടിയ വസ്തുക്കളെയും ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിരോധിത വസ്തുക്കളുടെ കള്ളക്കടത്തും വിതരണവും തടയുന്നതിനുള്ള പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. കൂടാതെ സമൂഹത്തിന്‍റെ സുരക്ഷയും ഭദ്രതയും നിലനിർത്താൻ സഹായിക്കുന്നതിന്, സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് സുരക്ഷാ സേനയുമായി സഹകരിക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു. 

Read Also -  ഡോക്ടർ 7000 കിലോമീറ്റർ അകലെ, വൃക്ക, പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച അഞ്ച് രോഗികൾക്ക് റോബോട്ടിക് ശസ്ത്രക്രിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം