Man died of electrocution : പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

Published : Jan 11, 2022, 08:24 PM IST
Man died of electrocution : പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

Synopsis

കണ്ടുനിന്ന നിരവധി പേര്‍ ഇലക്ട്രിസിറ്റി കിയോസ്‌കില്‍ കയറരുതെന്ന് യുവാവിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും പാവം ജീവിയെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ കിയോസ്‌കിനുള്ളില്‍ കയറിയത്.

കെയ്‌റോ: പൂച്ചയെ (cat)രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 27കാരനായ യുവാവ് വൈദ്യുതാഘാതമേറ്റ് (electrocution)മരിച്ചു. ഈജിപ്തിലാണ് സംഭവം. ഇലക്ട്രിസിറ്റി കിയോസ്‌കില്‍ കയറിയ പൂച്ചയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ബിലാല്‍ അസീസ് റാദി എന്ന യുവാവാണ് മരിച്ചത്. ഇലക്ട്രിസിറ്റി കിയോസ്‌കിനുള്ളില്‍ നിന്ന് പൂച്ചയുടെ കരച്ചില്‍ കേട്ട ഇയാള്‍ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ യുവാവിന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. കണ്ടുനിന്ന നിരവധി പേര്‍ ഇലക്ട്രിസിറ്റി കിയോസ്‌കില്‍ കയറരുതെന്ന് യുവാവിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും പാവം ജീവിയെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ കിയോസ്‌കിനുള്ളില്‍ കയറിയത്. യുവാവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ദുബൈ: ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിഞ്ഞ കുപ്പി (throwing glass bottle from a balcony) തലയില്‍ പതിച്ച് യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ (critically injured) പ്രവാസി അറസ്റ്റിലായി (Expat arrested). ദുബൈയിലെ ജെബിആര്‍ ഏരിയയിലായിരുന്നു (JBR area in Dubai) സംഭവം. ചില്ല് കുപ്പി തലയില്‍ പതിച്ച് ഗുരുതര പരിക്കേറ്റ ഗള്‍ഫ് പൗരന്‍ പൊലീസ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററുമായി (Dubai Police Command and Control Centre) ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നുവെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (Criminal Investigation Department) ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു.

തെളിവുകളൊന്നും ലഭ്യമല്ലാതിരുന്നിട്ട് പോലും ദുബൈ പൊലീസിന്റെ ക്രിമിനല്‍ ഡേറ്റാ അനാലിസിസ് സെന്ററില്‍  അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കുപ്പി വലിച്ചെറിഞ്ഞ ആളിനെ കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സമൂഹത്തിലെ തെറ്റായ പ്രവണതകള്‍, നിയമലംഘനങ്ങള്‍, സംശയാസ്‍പദമായ കാര്യങ്ങള്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ദുബൈ പൊലീസിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലും സ്‍മാര്‍ട്ട് ആപ്ലിക്കേഷനിലും ലഭ്യമായ  'പൊലീസ് ഐ' സംവിധാനത്തിലൂടെ അവ പൊലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ബ്രിഗേഡിയര്‍ അല്‍ ജല്ലാഫ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ