ടെസ്റ്റ് ഡ്രൈവിനിടെ വാഹനം ഇടിച്ചതിന് 40,000 ദിര്‍ഹം പിഴ

Published : Sep 07, 2018, 11:23 PM ISTUpdated : Sep 10, 2018, 01:56 AM IST
ടെസ്റ്റ് ഡ്രൈവിനിടെ വാഹനം ഇടിച്ചതിന് 40,000 ദിര്‍ഹം പിഴ

Synopsis

കാറിന്റെ തകരാറുകള്‍ പരിഹരിച്ച ശേഷം ഇനിയും എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ വര്‍ക്‍ഷോപ്പിലെ ഏഷ്യക്കാരനായ ജീവനക്കാരന്‍ വാഹനം ഓടിച്ചു നോക്കുകയായിരുന്നു. 

ഫുജൈറ: കാര്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ ഇടിച്ച് തകരാറുണ്ടാക്കിയ വര്‍ക്‍ഷോപ്പ് ജീവനക്കാരന് 40,000 ദിര്‍ഹം പിഴ. ഏതാനും നാളുകള്‍ മാത്രം മുന്‍പ് വാങ്ങിയ കാര്‍ ചില ചെറിയ അറ്റകുറ്റപ്പണികള്‍ക്കായാണ് ഉമസ്ഥന്‍ വര്‍ക്‍ഷോപ്പില്‍ കൊണ്ടുവന്നത്. കാറിന്റെ തകരാറുകള്‍ പരിഹരിച്ച ശേഷം ഇനിയും എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ വര്‍ക്‍ഷോപ്പിലെ ഏഷ്യക്കാരനായ ജീവനക്കാരന്‍ വാഹനം ഓടിച്ചു നോക്കുകയായിരുന്നു. എന്നാല്‍ അല്‍പ്പദൂരം മുന്നോട്ട് പോയതോടെ വാഹനത്തിന് ഗുരുതരമായ സാങ്കേതിക തകരാറ് സംഭവിക്കുകയും നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയുമായിരുന്നു. കാറുടമ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരന് പിഴ ശിക്ഷ വിധിച്ചത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച മലയാളി ഹൗസ് ഡ്രൈവറുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഒമാനിലെ ഫാമിൽ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റിൽ