ഹിജ്റ പുതുവര്‍ഷാരംഭം; പ്രവാസികള്‍ക്ക് മൂന്ന് ദിവസം അവധിയുടെ സന്തോഷം

By Web TeamFirst Published Sep 7, 2018, 9:53 PM IST
Highlights

വാരാന്ത്യ അവധി ദിനങ്ങള്‍ക്ക് തൊട്ട് മുന്‍പ് മറ്റൊരു പൊതു അവധി ദിനം കൂടി ലഭിച്ചതോടെ ആകെ മൂന്ന് ദിവസം ഒരുമിച്ച് അവധി ലഭിക്കുന്ന സന്തോഷത്തിലാണ് പ്രവാസികള്‍. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ അവധികള്‍ക്ക് ശേഷം ഞായറാഴ്ചയായിരിക്കും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 

അബുദാബി: ഹിജ്റ വര്‍ഷാരംഭത്തെ തുടര്‍ന്ന് യുഎഇയില്‍ സെപ്തംബര്‍ 13നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും പുറമെ സ്വകാര്യ മേഖലയ്ക്കും അതേദിവസം തന്നെയായിരിക്കും അവധിയെന്ന് മാനവ വിഭവശേഷി മന്ത്രാലയം ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

വാരാന്ത്യ അവധി ദിനങ്ങള്‍ക്ക് തൊട്ട് മുന്‍പ് മറ്റൊരു പൊതു അവധി ദിനം കൂടി ലഭിച്ചതോടെ ആകെ മൂന്ന് ദിവസം ഒരുമിച്ച് അവധി ലഭിക്കുന്ന സന്തോഷത്തിലാണ് പ്രവാസികള്‍. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ അവധികള്‍ക്ക് ശേഷം ഞായറാഴ്ചയായിരിക്കും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. യുഎഇ ക്യാബിനറ്റാണ് പൊതുമേഖലയുടെ അവധി ദിനം സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാനവ വിഭവശേഷി മന്ത്രാലയം സ്വകാര്യ മേഖലയ്ക്ക് കൂടി ബാധകമായ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 

click me!