
ദുബായ്: 13 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് ദുബായ് കോടതി ശിക്ഷ വിധിച്ചു. 30കാരനായ പാകിസ്ഥാന്‍ പൗരന് മൂന്ന് മാസം തടവും നാടുകടത്തലുമാണ് ശിക്ഷ ലഭിച്ചത്. കുട്ടിയുടെ താമസ സ്ഥലത്തിന് പുറത്തുവെച്ചും പിന്നീട് ലിഫ്റ്റില്‍ വെച്ചും ഇയാള്‍ അപമര്യാദയായി സ്പര്‍ശിക്കുകയായിരുന്നു.
തൊഴില്‍ രഹിതനായിരുന്ന പാകിസ്ഥാന്‍ പൗരന്‍ ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഒരു കെട്ടിടത്തിന് പുറത്തുവെച്ചാണ് കുട്ടിയെ കണ്ടത്. തുടര്‍ന്ന് കുട്ടിയുടെ അടുത്ത് പോയിരുന്ന് അപമര്യാദയായി സ്പര്‍ശിക്കുകയായിരുന്നു. പേടിച്ചുപോയ കുട്ടി ഇയാളുടെ അടുത്ത് നിന്ന് ഓടി ലിഫ്റ്റില്‍ കയറിയതോടെ ഇയാളും പിന്നാലെ ചെന്നു. ലിഫ്റ്റില്‍ വെച്ചും കുട്ടിയെ കടന്നുപിടിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. ഇവിടെ നിന്ന് ഓടി രക്ഷപെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സൗഹൃദം നടിച്ച് അടുത്ത് പോയിരുന്ന ശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകായിരുന്നുവെന്നായിരുന്നു കുറ്റസമ്മതം. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam