
കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തതിന് കുവൈത്തില്‍ യുവാവിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ. കുവൈത്ത് അമീറിനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും രാജ്യത്തെ നീതിന്യായ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിനാണ് ശിക്ഷ വിധിച്ചത്. ട്വിറ്റിലൂടെയുടെയുള്ള കമന്റുകളില്‍ കുവൈത്ത് അമീറിന്റെ അധികാരത്തെയും അവകാശങ്ങളെയും കുറിച്ച് വിമര്‍ശനങ്ങളുന്നയിച്ചുവെന്നും ഇതിനായി മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്തുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam