കുറഞ്ഞ ചെലവില്‍ വിസ ശരിയാക്കാമെന്ന വ്യാജേന തട്ടിപ്പ്; പ്രവാസിക്ക് ജയില്‍ ശിക്ഷ, നാടുകടത്തല്‍

By Web TeamFirst Published Nov 10, 2022, 3:26 PM IST
Highlights

വിസ ഇനത്തിലും പ്രതിയുടെ സര്‍വീസ് ചാര്‍ജായും 3,100 ദിര്‍ഹമാണ് യുവാവില്‍ നിന്ന് വാങ്ങിയത്.

ദുബൈ: ദുബൈയില്‍ വിസ തട്ടിപ്പ് നടത്തിയ പ്രതിക്ക് ഒരു മാസം ജയില്‍ശിക്ഷയും 3,100 ദിര്‍ഹം പിഴയും. തട്ടിപ്പിനിരയായ യുവാവിനും കുടുംബത്തിനും കുറഞ്ഞ ചെലവില്‍ താമസ വിസ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയെടുത്തത്. 

വിസ ഇനത്തിലും പ്രതിയുടെ സര്‍വീസ് ചാര്‍ജായും 3,100 ദിര്‍ഹമാണ് യുവാവില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ പണം ലഭിച്ചതോടെ പ്രതി യുവാവിന് മറുപടി നല്‍കിയില്ല. താനുമായി ബന്ധപ്പെടാനുള്ള മാര്‍ഗങ്ങളില്‍ നിന്ന് പ്രതി ഒഴിഞ്ഞു മാറുകയും ചെയ്തു. പ്രതിക്ക് പണം കൈമാറുന്ന സമയത്ത് താനും ഒപ്പമുണ്ടായിരുന്നതായി തട്ടിപ്പിനിരയായ യുവാവിന്‍റെ ഭാര്യ പറഞ്ഞു. വിസ ശരിയാകാന്‍ ഒരാഴ്ച കാത്തിരിക്കണമെന്നും ഇയാള്‍ പറഞ്ഞതായി യുവതി കൂട്ടിച്ചേര്‍ത്തു.

പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി നേരത്തെയും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുള്ളതായി കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും. 

Read More - ഗ്രേസ് പീരിഡിലും മാറ്റം; പ്രവാസികള്‍ക്ക് വിസാ കാലാവധി അവസാനിച്ചാല്‍ പിഴയില്ലാതെ താമസിക്കാവുന്ന കാലയളവ് ഇങ്ങനെ

വ്യാജ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി;കുവൈത്തില്‍ പ്രവാസി വനിതയ്ക്ക് ജയില്‍ ശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ പ്രവാസി നഴ്‍സിന് നാല് വര്‍ഷം ജയില്‍ ശിക്ഷ. ഇവര്‍ക്കൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായ മറ്റൊരാള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട നഴ്‍സ് ഈജിപ്ഷ്യന്‍ സ്വദേശിനിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More - യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം ജനുവരി ഒന്ന് മുതല്‍ പുതിയ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

വ്യാജ വാക്സിനേഷന്‍  സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ പ്രതികള്‍ക്കെതിരെ നേരത്തെ ക്രിമിനല്‍ കോടതി വിധിച്ച ശിക്ഷ കഴിഞ്ഞ ദിവസം പരമോന്നത കോടതിയും ശരിവെയ്ക്കുകയായിരുന്നു. ഇരുവരെയും അവരവരുടെ ജോലികളില്‍ നിന്ന് പിരിച്ചുവിടണമെന്നും ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഉടനെ കുവൈത്തില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. 

click me!