
ദുബായ്: ഭാര്യയുടെ മൂക്ക് ഇടിച്ചു തകർത്ത യുവാവിന് ഒരു വർഷം ജയിൽ ശിക്ഷ വിധിച്ച് ദുബായ് കോടതി. വ്യാഴാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചത്. ഭാര്യ തനിക്കെതിരെ ചാര പ്രവർത്തനം നടത്തുന്നുവെന്ന് സംശയിച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബർഷയിലെ ഹോട്ടലിൽ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം താമസിക്കുന്നതിനിടെയാണ് ഭര്‍ത്താവ് തന്നെ ആക്രമിച്ചതെന്നാണ് യുവതിയുടെ പരാതി. ദേഷ്യം പൂണ്ട ഭർത്താവ് തന്നെ മൂക്കിലിടിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടി വാതിൽ അടച്ചതായും പരാതിയിലുണ്ട്.
ഹോട്ടൽ ജീവനക്കാരും പൊലീസും എത്തിയാണ് യുവതിയെ രക്ഷിച്ചത്. കുറ്റം ഇയാൾ സമ്മതിച്ചു. യുവതിയുടെ മൂക്കിന് ഗുരുതര പരിക്കുണ്ട്. ശാരീരിക പീഡനത്തിനും ഹോട്ടലിലെ വസ്തുവകകൾ നശിപ്പിച്ചതിനും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam