സിസിടിവി ദൃശ്യങ്ങള്‍ കുടുക്കി; സൗദിയില്‍ സ്ത്രീയെ ശല്യം ചെയ്ത പ്രതിക്ക് ശിക്ഷ വിധിച്ചു

Published : Jun 25, 2019, 11:44 AM ISTUpdated : Jun 25, 2019, 11:58 AM IST
സിസിടിവി ദൃശ്യങ്ങള്‍ കുടുക്കി; സൗദിയില്‍ സ്ത്രീയെ ശല്യം ചെയ്ത പ്രതിക്ക് ശിക്ഷ വിധിച്ചു

Synopsis

കടയിലെ സിസിടിവി ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. മുഖാവരണം അണിഞ്ഞിരുന്ന ഒരു സ്ത്രീയുടെ പിന്നില്‍ ചേര്‍ന്നുനിന്ന യുവാവ് അവരെ ഉപദ്രവിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഒരു കടയില്‍ വെച്ച് സ്ത്രീയെ ശല്യം ചെയ്തയാള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ഒന്നര വര്‍ഷം തടവും 20,000 റിയാല്‍ പിഴയുമാണ് പ്രതിക്ക് ദമ്മാം ക്രിമിനല്‍ കോടതി വിധിച്ചത്.

കടയിലെ സിസിടിവി ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. മുഖാവരണം അണിഞ്ഞിരുന്ന ഒരു സ്ത്രീയുടെ പിന്നില്‍ ചേര്‍ന്നുനിന്ന യുവാവ് അവരെ ഉപദ്രവിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ സഹിതം ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ; ആക്രമണം രാജ്യത്തിന് നേരെയല്ലെന്ന് വാദം, യുദ്ധത്തിലേക്ക് വലിച്ചിഴച്ചെന്ന് ഖത്തറിൻ്റെ മറുപടി
യുഎഇയിൽ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു, ഇനി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുക മാർച്ച് 23ന്