ദുബായില്‍ തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊന്ന് പെട്ടിയിലൊളിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

Published : Aug 30, 2018, 04:14 PM ISTUpdated : Sep 10, 2018, 04:14 AM IST
ദുബായില്‍ തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊന്ന് പെട്ടിയിലൊളിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

Synopsis

സുഹൃത്തുക്കളായ മൂന്ന് പേര്‍ താമസിച്ചിരുന്ന ഫ്ലാറ്റ് അനാശ്വാസ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രമായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. രണ്ട് പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈ സമയം ഫ്ലാറ്റിലുണ്ടായിരുന്ന 11 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദുബായ്: വാക്കുതര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കൊന്ന് മൃതദേഹം പെട്ടിയിലൊളിപ്പിച്ച ശേഷം രക്ഷപെടാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഏഷ്യക്കാരായ പ്രതികള്‍ പിടിയിലായത്.

സുഹൃത്തുക്കളായ മൂന്ന് പേര്‍ താമസിച്ചിരുന്ന ഫ്ലാറ്റ് അനാശ്വാസ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രമായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. രണ്ട് പേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈ സമയം ഫ്ലാറ്റിലുണ്ടായിരുന്ന 11 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രക്തം പുരണ്ട വസ്ത്രങ്ങളുമായി ഫ്ലാറ്റില്‍ നിന്ന് ചിലര്‍ ഇറങ്ങിയോടുന്നത് കണ്ട പരിസരവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ കൊല്ലപ്പെട്ടയാളുടെ ശരീരം ഒരു പെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടി. തര്‍ക്കം നടന്ന സമയത്ത് കൊല്ലപ്പെട്ടയാള്‍ ഫ്ലാറ്റിലെ അടുക്കളയിലായിരുന്നുവെന്നും പിന്നിലൂടെ ചെന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പ്രതികളിലൊരാള്‍ പൊലീസിനോട് സമ്മതിച്ചു. മൃതദേഹം പെട്ടിയില്‍ അടയ്ക്കാനാണ് രണ്ടാമത്തെയാള്‍ സഹായിച്ചത്. പിടിക്കപ്പെമെന്ന് ഭയന്ന് ഉടന്‍ രാജ്യം വിടാനായിരുന്നു പദ്ധതിയെന്നും ഇവര്‍ പൊലീസിനോട് സമ്മതിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

click me!

Recommended Stories

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, സ്വദേശിയും രണ്ട് പ്രവാസികളും പിടിയിൽ
കുവൈത്തിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിനി മരിച്ചു