യുവതി മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ജയില്‍ ശിക്ഷ

Published : Aug 30, 2018, 03:41 PM ISTUpdated : Sep 10, 2018, 03:17 AM IST
യുവതി മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍  മൂന്ന് യുവാക്കള്‍ക്ക് ജയില്‍ ശിക്ഷ

Synopsis

യുവതിയെ തടഞ്ഞുവെയ്ക്കുകയും സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത കുറ്റമാണ് രണ്ട് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് യുവതിയെ പ്രതികള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് രാത്രി ഒരുമിച്ച് ചിലവഴിക്കാന്‍ തീരുമാനിച്ച് കൂട്ടത്തില്‍ ഒരാളുടെ താമസ സ്ഥലത്തെത്തി.

ദുബായ്: ഫ്ലാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് യുവതി വീണുമരിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്ക് തടവ് ശിക്ഷ.  കേസില്‍ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതി നേരത്തെ വിധിച്ച ശിക്ഷക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് അപ്പീല്‍ കോടതി മൂന്ന് വര്‍ഷം തടവിനും അതിന് ശേഷം നാടുകടത്താനും ഉത്തരവിട്ടത്.

യുവതിയെ തടഞ്ഞുവെയ്ക്കുകയും സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത കുറ്റമാണ് രണ്ട് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് യുവതിയെ പ്രതികള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് രാത്രി ഒരുമിച്ച് ചിലവഴിക്കാന്‍ തീരുമാനിച്ച് കൂട്ടത്തില്‍ ഒരാളുടെ താമസ സ്ഥലത്തെത്തി. ഇവിടെ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം യുവതി പോകാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ തടഞ്ഞു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായി. യുവതിയെ കത്തികൊണ്ട് മുറിവേല്‍പ്പിച്ച ശേഷം ഒരു മുറിയില്‍ അടയ്ക്കുകയായിരുന്നു.

അടച്ചിട്ട മുറിയുടെ ബാല്‍ക്കണി വഴി പുറത്തിറങ്ങാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് യുവതി കാല്‍ വഴുതി താഴെ വീണത്. യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് പ്രതികള്‍ വിചാരണക്കിടെ സമ്മതിച്ചു. എന്നാല്‍ തടഞ്ഞുവെയ്ക്കുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ഇവരുടെ വാദം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, സ്വദേശിയും രണ്ട് പ്രവാസികളും പിടിയിൽ
കുവൈത്തിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിനി മരിച്ചു