അയല്‍വാസിയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ അനുവാദം ചോദിച്ച മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

By Web TeamFirst Published Oct 21, 2022, 7:57 PM IST
Highlights

ക്ഷുഭിതനായ ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളോട, പ്രത്യേകിച്ച് പെണ്‍കുട്ടികളോട് ക്രൂരമായി പെരുമാറുന്ന ആളാണ് ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍.

യെമന്‍: അയല്‍വാസിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി അനുവാദം ചോദിച്ച മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. യെമനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

ഇബ്ബ് ഗവര്‍ണറേറ്റിലെ ധി അല്‍ സഫ്ഫല്‍ ഡിസ്ട്രിക്ടിലെ അല്‍ വാഹ്‌സ് ഗ്രാമത്തില്‍ അയല്‍വാസിയുടെ വിവാഹത്തിന് പോകാന്‍ അനുവാദം ചോദിച്ചാണ് കുട്ടി പിതാവിന്റെ അടുത്തെത്തിയത്. എന്നാല്‍ ഇത് കുട്ടിയുടെ പിതാവിന് ഇഷ്ടമായില്ല. ക്ഷുഭിതനായ ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളോട്, പ്രത്യേകിച്ച് പെണ്‍കുട്ടികളോട് ക്രൂരമായി പെരുമാറുന്ന ആളാണ് ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുമ്പ് മറ്റൊരു മകളെ സ്‌കൂളില്‍ അയയ്ക്കുന്നതും ഇയാള്‍ എതിര്‍ത്തിരുന്നു. അന്ന് കുട്ടിയെ മര്‍ദ്ദിച്ചെങ്കിലും രക്ഷപ്പെട്ടു.  

Read More - മൂന്ന് മാസത്തിനിടെ 883 വെബ്‍സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ

ലഹരി ഉപയോഗിക്കാന്‍ അനുവാദം നല്‍കി, മൃതദേഹം മരുഭൂമിയില്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു; പ്രവാസി ഡ്രൈവര്‍ക്ക് ശിക്ഷ

ദുബൈ:  ദുബൈയില്‍ വാഹനത്തിനുള്ളില്‍ വെച്ച് ഹെറോയിന്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയും അമിത ലഹരി ഉപയോഗം മൂലം യുവാവ് മരിച്ചപ്പോള്‍ മൃതദേഹം മരുഭൂമിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്ത പ്രവാസി ഡ്രൈവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും വിധിച്ചു. ഏഷ്യക്കാരനായ ഡ്രൈവര്‍ക്കാണ് ദുബൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം ജയില്‍ ശിക്ഷയും 50,000 ദിര്‍ഹം പിഴയും വിധിച്ചത്.

Read More - ജോലിയ്ക്കിടെയുണ്ടായ അപകടത്തില്‍ കൈ നഷ്ടമായ പ്രവാസിക്ക് 24 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു മണല്‍ത്തട്ടില്‍ മൃതദേഹം കിടക്കുന്നതായി ഒരു ട്രക്ക് ഡ്രൈവറാണ് കണ്ടത്. തുടര്‍ന്ന് ദുബൈ പൊലീസിലെ സിഐഡി അന്വേഷണ സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി മൃതദേഹം മരുഭൂമിയിലേക്ക് കൊണ്ടുവരുന്നതും അവിടെ ഉപേക്ഷിച്ച് വാഹനത്തില്‍ കടന്നു കളയുന്നതും ദൃശ്യങ്ങളില്‍ കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാല്‍ പ്രതിയെ നാടുകടത്തും.

click me!