യുഎഇയില്‍ പെണ്‍കുട്ടിക്ക് അയച്ച വാട്സാപ് സന്ദേശങ്ങള്‍ യുവാവിനെ കുടുക്കി

Published : Jan 15, 2019, 10:23 PM IST
യുഎഇയില്‍ പെണ്‍കുട്ടിക്ക് അയച്ച വാട്സാപ് സന്ദേശങ്ങള്‍ യുവാവിനെ കുടുക്കി

Synopsis

മെസേജുകള്‍ക്ക് മറുപടി അയക്കാതിരുന്നിട്ടും യുവാവ് പിന്മാറിയില്ല. പിന്നെയും മെസേജുകള്‍ ലഭിച്ചതോടെയാണ് യുവതി പരാതി നല്‍കിയത്. ടെലികോം കമ്പനിയില്‍ നിന്ന് യുവാവിന്റെ വിവരങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതര്‍ ശേഖരിച്ചു. 

അബുദാബി: വാട്സ്ആപിലൂടെ മേസേജ് അയച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിനെതിരെ അബുദാബി കോടതിയില്‍ വിചാരണ. തന്റെ നമ്പര്‍ എങ്ങനെ ഇയാള്‍ക്ക് ലഭിച്ചുവെന്ന് അറിയില്ലെന്നും എന്നാല്‍ മെസേജ് അയച്ച് തന്നെ നിരന്തരം ശല്യം ചെയ്യുകയാണെന്നും പെണ്‍കുട്ടി പരാതിയില്‍ ആരോപിച്ചിരുന്നു.

മെസേജുകള്‍ക്ക് മറുപടി അയക്കാതിരുന്നിട്ടും യുവാവ് പിന്മാറിയില്ല. പിന്നെയും മെസേജുകള്‍ ലഭിച്ചതോടെയാണ് യുവതി പരാതി നല്‍കിയത്. ടെലികോം കമ്പനിയില്‍ നിന്ന് യുവാവിന്റെ വിവരങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതര്‍ ശേഖരിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായപ്പോള്‍ തനിക്കെതിരായ ആരോപണങ്ങള്‍ യുവാവ് നിഷേധിച്ചു. താന്‍ ഒരു മേസേജ് മാത്രമേ അയച്ചിട്ടുള്ളൂവെന്നായിരുന്നു വാദം. പെണ്‍കുട്ടിയെ തനിക്ക് അറിയില്ല. അമ്മയുടെ ഫോണില്‍ നിന്നാണ് നമ്പര്‍ ലഭിച്ചത്. ബന്ധുവാണെന്ന് കരുതി മെസേജ് അയക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. കേസ് ജനുവരി 21ലേക്ക് കോടതി മാറ്റിവെച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

140 കിലോ ഖാത്തും 1.4 ലക്ഷത്തോളം ലഹരിഗുളികകളും, അതിർത്തിയിൽ ലഹരിക്കടത്ത്, വിദേശികളായ ഏഴ് പേർ പിടിയിൽ
പെട്രോൾ, ഡീസൽ വിലയിൽ വൻ വർധന, ഓഗസ്റ്റ് മാസത്തെ നിരക്കുകൾ പ്രഖ്യാപിച്ച് യുഎഇ, ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ