വീടിന് തീപിടച്ചപ്പോള്‍ അമ്മ താഴേക്കിട്ട കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് വഴിപോക്കന്‍

By Web TeamFirst Published Jan 15, 2019, 8:32 PM IST
Highlights

കെട്ടിടത്തില്‍ നിന്ന് ചാടിയ ഏഷ്യക്കാരിക്കും അറബ് പൗരനും പരിക്കേറ്റിട്ടുണ്ട്. ഏഷ്യക്കാരി രണ്ടാം നിലയില്‍ നിന്നും അറബ് പൗരന്‍ മൂന്നാം നിലയില്‍ നിന്നുമാണ് താഴേക്ക് ചാടിയത്. ഗുരുതര പരിക്കുകളോടെ ഇവര്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലാണ്. 

അജ്മാൻ: യുഎഇയില്‍ തീപിടിച്ചുകൊണ്ടിരുന്ന കെട്ടിടത്തിൽ നിന്ന് രക്ഷിക്കാനായി രണ്ടാം നിലയില്‍ നിന്ന് അമ്മ താഴേക്കിട്ട കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. താഴെ നില്‍ക്കുകയായിരുന്ന ഒരു പ്രദേശവാസിയാണ് സാഹസികമായി മൂന്ന് വയസുകാരനെ രക്ഷിച്ചത്. അജ്മാനിലെ നുഐമിയയില്‍ നിരവധി കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തിന് ഞായറാഴ്ച രാത്രിയാണ് തീപിടിച്ചത്.

കെട്ടിടത്തില്‍ നിന്ന് ചാടിയ ഏഷ്യക്കാരിക്കും അറബ് പൗരനും പരിക്കേറ്റിട്ടുണ്ട്. ഏഷ്യക്കാരി രണ്ടാം നിലയില്‍ നിന്നും അറബ് പൗരന്‍ മൂന്നാം നിലയില്‍ നിന്നുമാണ് താഴേക്ക് ചാടിയത്. ഗുരുതര പരിക്കുകളോടെ ഇവര്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലാണ്. പുക നിറഞ്ഞ കെട്ടിടത്തിനുള്ളില്‍ കുടുംങ്ങിപ്പോയ ഏഴംഗ കുടുംബത്തെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചു.

കെട്ടിടത്തിലെ ഒരു വാഷിങ് മെഷീനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. ഇതിന്റെ അടുത്തുണ്ടായിരുന്ന റഫ്രിജറേറ്ററിലേക്കും ആദ്യം തന്നെ തീപടര്‍ന്നു. സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീപടരാതെ നിയന്ത്രിക്കാനായെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.
 

click me!