ടാക്‌സി കൂലി ചോദിച്ചതിന് പ്രവാസി യാത്രക്കാരന്‍ ഡ്രൈവറുടെ വിരല്‍ ഒടിച്ചു

By Web TeamFirst Published Aug 19, 2021, 2:35 PM IST
Highlights

ടാക്‌സി കൂലിയായ മൂന്ന് ദിനാര്‍ നല്‍കാമെന്ന് സമ്മതിച്ച ഇയാള്‍ ഇറങ്ങേണ്ട സ്ഥലത്തെത്തിയപ്പോള്‍ പണം വേണമോയെന്ന് ചോദിച്ചതായും വേണം എന്ന് മറുപടി നല്‍കിയതോടെ കാറില്‍ നിന്ന് ഇറങ്ങി തന്നെ ആക്രമിക്കുകയായിരുന്നെന്നും ടാക്‌സിന് ഡ്രൈവര്‍ പ്രോസിക്യൂട്ടര്‍മാരോട് വെളിപ്പെടുത്തി.

മനാമ: ബഹ്‌റൈനില്‍ ടാക്‌സി ഡ്രൈവറെ ആക്രമിക്കുകയും വിരല്‍ ഒടിക്കുകയും ചെയ്ത ഏഷ്യക്കാരന് മൂന്നുമാസം തടവുശിക്ഷ. ശിക്ഷാ കാലാവധി കഴിഞ്ഞ് ഇയാളെ നാടുകടത്തും. ടാക്‌സി കൂലിയായ മൂന്ന് ദിനാര്‍ ആവശ്യപ്പെട്ടതിനാണ് യാത്രക്കാരന്‍ ഡ്രൈവറെ ആക്രമിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് വിവരം.  

ഗുദൈബിയയില്‍ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങാനായാണ് ഏഷ്യക്കാരന്‍ ടാക്‌സിയില്‍ കയറിയത്. ടാക്‌സി കൂലിയായ മൂന്ന് ദിനാര്‍ നല്‍കാമെന്ന് സമ്മതിച്ച ഇയാള്‍ ഇറങ്ങേണ്ട സ്ഥലത്തെത്തിയപ്പോള്‍ പണം വേണമോയെന്ന് ചോദിച്ചതായും വേണം എന്ന് മറുപടി നല്‍കിയതോടെ കാറില്‍ നിന്ന് ഇറങ്ങി തന്നെ ആക്രമിക്കുകയായിരുന്നെന്നും ടാക്‌സിന് ഡ്രൈവര്‍ പ്രോസിക്യൂട്ടര്‍മാരോട് വെളിപ്പെടുത്തി. പ്രതിയുടെ ആക്രമണത്തില്‍ ടാക്‌സി ഡ്രൈവറുടെ വിരല്‍ ഒടിഞ്ഞെന്നും ഇയാള്‍ക്ക് നിരവധി പരിക്കുകളേറ്റിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്ന് ടാക്‌സി ഡ്രൈവറെ ആക്രമിച്ചതിന് ഏഷ്യക്കാരനെതിരെ കുറ്റം ചുമത്തി ശിക്ഷ വിധിക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!