അബുദാബിയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ഇനി ബുക്കിങ് ആവശ്യമില്ല

By Web TeamFirst Published Aug 19, 2021, 1:43 PM IST
Highlights

കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, താമസക്കാര്‍ എന്നിവര്‍ക്ക് കൊവിഡ് വാക്‌സിനും ആവശ്യമായ ബൂസ്റ്റര്‍ ഡോസും മുന്‍കൂട്ടി ബുക്ക് ചെയ്യാതെ സെഹ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി സ്വീകരിക്കാം. 

അബുദാബി: മുന്‍കൂര്‍ ബുക്കിങ് ഇല്ലാതെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള സൗകര്യമൊരുക്കി അബുദാബി ആരോഗ്യ വകുപ്പ്. കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, താമസക്കാര്‍ എന്നിവര്‍ക്ക് കൊവിഡ് വാക്‌സിനും ആവശ്യമായ ബൂസ്റ്റര്‍ ഡോസും മുന്‍കൂട്ടി ബുക്ക് ചെയ്യാതെ സെഹ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി സ്വീകരിക്കാം. 

മൂന്നു വയസ്സു മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള സിനോഫാം വാക്‌സിന്‍, 12 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍, കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കുള്ള ബൂസ്റ്റര്‍ വാക്‌സിന്‍, മുതിര്‍ന്ന പൗരന്മാര്‍, താമസക്കാര്‍ എന്നിവര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ എന്നിവ അബുദാബിയിലെ സെഹ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി സ്വീകരിക്കാം. സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ സംരക്ഷിക്കുന്നതിന് കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കാന്‍ മുമ്പോട്ട് വരണമെന്ന് അബുദാബി ആരോഗ്യ വകുപ്പ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!