
അബുദാബി: ഭക്ഷണം വിളമ്പിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. അബുദാബിയിലെ ഒരു ലേബര്‍ ക്യാമ്പിലാണ് സംഭവം നടന്നതെന്ന് അല്‍ ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടയാളും പ്രതിയും ഏഷ്യക്കാരാണ്.
കഴിഞ്ഞ ദിവസമാണ് കേസ് അബുദാബി ക്രിമിനല്‍ കോടതിയില്‍ എത്തിയത്. ക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്യേണ്ട ചുമതലയുണ്ടായിരുന്നയാള്‍ ഒരാള്‍ക്ക് കൂടുതല്‍ ഭക്ഷണം നല്‍കിയെന്ന് പറഞ്ഞായിരുന്നു തര്‍ക്കം തുടങ്ങിയത്. വാക്കേറ്റം മൂര്‍ച്ഛിച്ച് ഒടുവില്‍ കൈയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഇയാള്‍ സുഹൃത്തിന്റെ കഴുത്തില്‍ കുത്തിയിറക്കി. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മരണപ്പെടുകയായിരുന്നു.
പ്രതിയും കൊല്ലപ്പെട്ടയാളും അടുത്ത സുഹൃത്തുക്കളായിരുന്നെന്നും ഇരുവരും തമ്മില്‍ മറ്റൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും വിചാരണയ്ക്കിടെ അഭിഭാഷകന്‍ വാദിച്ചു. കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഇല്ലായിരുന്നെന്നും പെട്ടന്നുണ്ടായ പ്രകോപനത്തില്‍ ആക്രമിച്ചതാണെന്നും ഇയാള്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam